ഇനിയും വച്ചു താമസിപ്പിക്കാനാവില്ല ! ഇനിയും താമസിച്ചാല്‍ അത് മേജര്‍ സര്‍ജറിയിലേക്ക് പോകുമെന്ന് മേഘ്‌ന വിന്‍സെന്റ്…

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് മേഘ്‌ന വിന്‍സെന്റ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ചന്ദനമഴ എന്ന സീരിയിലൂടെ ആയിരുന്നു നടി ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.

മേഘ്‌ന വിന്‍സെന്റ് എന്നതിനേക്കാള്‍ ചന്ദനമഴയിലെ അമൃതയെന്ന് പറയുന്നതാകും കുടുംബപ്രേക്ഷകര്‍ക്ക് മേഘ്‌നയെ മനസിലാക്കാന്‍ കുറച്ച് കൂടി എളുപ്പം.

ചന്ദനമഴയില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ വിവാഹിതയായി മേഘ്ന വിവാഹത്തിന് പിന്നാലെ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരുന്നു.

അതേ സമയം നടിയുടെ ദാമ്പത്യ ജീവിതം അധികം നീണ്ടു നിന്നിരുന്നില്ല. പെട്ടെന്ന് തന്നെ താരം വിവാഹ മോചിതയാവുകയും ചെയ്തിരുന്നു.

വിവാഹ മോചനത്തിന് ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് നടി തിരിച്ച് എത്തിയിരുന്നു. സീ കേരളം ചാനലിലെ മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുടുംബത്തെ കുറിച്ച് നടി മനസ് തുറന്നിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട വച്ചിയമ്മയുടെ അസുഖത്തെ കുറിച്ച് ആയിരുന്നു മേഘ്‌ന വെളിപ്പെടുത്തിയത്.

മേഘ്നയുടെ അമ്മയുടെ അമ്മയാണ് വച്ചിയമ്മ. കണ്ണിന്റെ നേര്‍വിന് ഒരു ചെറിയ വിഷയമുണ്ട് ഉടനെ തന്നെ സ്‌കാന്‍ ചെയ്യണമെന്ന് പറഞ്ഞപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്.

വാച്ചിയമ്മയുടെ കണ്ണിന് മുമ്പെ തന്നെ തിമിര ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീടാണ് ചെറിയൊരു വീക്കം കണ്ടത്.

അങ്ങനെയാണ് ആശുപത്രിയിലേക്ക് പോകുന്നത്. മൂന്നുനാല് മാസമായി വീക്കം കുറയാന്‍ വേണ്ടി ട്രീറ്റ്‌മെന്റ് ചെയ്ത് കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

എന്നാല്‍ വീക്കം കുറഞ്ഞിട്ടും കാഴ്ച ശരിയാകുന്നുണ്ടായിരുന്നില്ല. അപ്പോള്‍ കാര്യം അറിയാന്‍ വേണ്ടിയാണ് സ്‌കാന്‍ ചെയ്യുന്നത്.

സ്‌കാന്‍ ചെയ്തപ്പോഴാണ് അറിയുന്നത് വലത് കണ്ണിന്റെ പിറകില്‍ ഉള്ള ഒരു നേര്‍വില്‍ ചെറിയ ഒരു വീക്കമുണ്ടെന്ന്. ആ നീര് പുറത്തോട്ട് ഇറങ്ങിയത് ആണെന്നും ഡോക്ടര്‍ പറഞ്ഞു. മരുന്ന് വെച്ച് അത് ഭേദമാക്കാമായിരുന്നു.

എന്നാല്‍ ഇന്ന് കുറയും നാളെ കുറയുമെന്ന് വെച്ചുകൊണ്ട് ഇരുന്നിട്ടാണ് ഇത്രയും കൂടിയത്. ചെറിയ ഒരു സര്‍ജറി വഴി ആയിട്ടായിരിക്കും ആ സംഭവം എടുത്തുകളയുക.

ഇനിയും വെച്ച് താമസിപ്പിക്കാന്‍ ആകില്ല. ഇനിയും വെച്ചാല്‍ അത് ഒരു മേജര്‍ സര്‍ജറിയിലേക്ക് പോകും. ഈ ഒരു വയസില്‍ അത് പ്രശ്‌നം ആകുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്.

ഇപ്പോള്‍ വാച്ചിയമ്മ ഓക്കെ ആയിട്ടുണ്ട്. കുഞ്ഞൊരു സര്‍ജറിയെ വേണ്ടിവന്നുള്ളൂ. പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി.

കുറച്ച് കൂടി മുന്‍പ് സ്‌കാന്‍ ചെയ്തിരുന്നുവെങ്കില്‍ ഈ പ്രശ്‌നം മരുന്നില്‍ ഒതുങ്ങിയേനെ. എന്നാല്‍ വച്ചിയമ്മ അതത്ര സീരിയസ് ആക്കിയില്ല.

നിങ്ങള്‍ ആണെങ്കിലും എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ അപ്പോള്‍ തന്നെ അത് എന്ത് രോഗം ആണെങ്കിലും ചികിത്സ തേടണം എന്നും മേഘ്‌ന പറയുന്നു.

Related posts

Leave a Comment