
ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിനുള്ളില്‍ കുത്തിയിരിക്കുന്ന താരങ്ങളെല്ലാം ടിക് ടോക്കും പാചകപരീക്ഷണങ്ങളുമായി സജീവമാണ്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരം മേഘ്ന വിന്‍സെന്റും പാചക പരീക്ഷങ്ങളുടെ ലോകത്താണ് സമയം ചിലവിടുന്നത്.
ലോക്ക്ഡൗണ്‍ കാലത്ത് തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം പാചക പരീക്ഷണങ്ങള്‍ ആളുകളിലേക്കെത്തിക്കുന്നത്. മേഘ്ന തയ്യാറാക്കിയ ജിഗര്താണ്ഡയുടെ വീഡിയോ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.
സീരിയലില്‍ സജീവമായിരുന്ന സമയത്തായിരുന്നു മേഘ്നയുടെ വിവാഹം. വിവാഹമോചനവുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ ചില വാര്‍ത്തകള്‍ താരത്തെ അലോസരപ്പെടുത്തിയിരുന്നു. വീണ്ടും സീരിയലില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം.