തനിക്ക് ആരോഗ്യകരമായ ഗർഭകാലം ഉറപ്പ് വരുത്തി കൂടെ നിന്ന ഗൈനക്കോളജിസ്റ്റായ ഡോക്ടർ മാധുരി സമന്തിന് നന്ദി പറഞ്ഞ് മേഘ്ന രാജ്.
“ഡോക്ടർ മാധുരി സുമന്ത്. അവരെ ഞാൻ സത്യത്തിൽ എന്ത് വിളിക്കും? എന്റെ ഗൈനക്കോളജിസ്റ്റ്? ആത്മസുഹൃത്ത്? മൂത്ത സഹോദരി? കുടുംബാംഗം? അവർ എല്ലാം ആണ്!
ജൂനിയർ സി ഇന്ന് അഞ്ച് മാസം പൂർത്തിയാക്കി അവന്റെ ആറാം മാസത്തിലേക്ക് കടക്കുകയാണ്.
എന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ ഒപ്പം നിന്ന മാധുരിയെപ്പോലെ ഒരാൾ എന്റെ ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമർഹിക്കുന്നുവെന്ന് ലോകം അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
എനിക്ക് ആരോഗ്യകരമായ ഗർഭകാലം ഉറപ്പുവരുത്തി ഓരോ മിനിറ്റിലും അവർ എന്റെ അരികിൽ ഉണ്ടായിരുന്നു. ജൂനിയർ സി സുരക്ഷിതനാണെന്ന് അവർ ഉറപ്പുവരുത്തി.
അവൻ ആരോഗ്യവാനും ശരിയായ സമയത്ത് ലോകത്തെ അഭിമുഖീകരിക്കാൻ തയാറുമായിരുന്നു.
നിങ്ങളുടെ ശാരീരികമായ ആരോഗ്യം മാത്രമല്ല, മാനസികമായ ആരോഗ്യവും ഉറപ്പാക്കുന്ന ഒരു ഡോക്ടർ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.
ഡോ മാധുരി അത് ഉറപ്പ് വരുത്തി. എന്നെ മാത്രമല്ല. അവരുടെ രോഗികൾ എല്ലാം വളരെ കൃത്യമായ പാതയിലാണെന്ന് ഉറപ്പ് വരുത്തുന്ന ചുരുക്കം ചില ഡോക്ടർമാരിൽ ഒരാളാണ് അവർ.
നിങ്ങളില്ലായിരുന്നുവെങ്കിൽ ആ മാസങ്ങൾ എങ്ങനെ വൈകാരികമായി ഞാൻ അതിജീവിക്കുമായിരുന്നുവെന്ന് എനിക്ക് അറിയില്ല.
എന്റെ മകനെ സുരക്ഷിതനാക്കിയതിന് നന്ദി… അതിന് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു…” മേഘ്ന കുറിക്കുന്നു.