നിങ്ങൾ വീണ്ടും വിവാഹം കഴിക്കൂ എന്ന് ഉപദേശിക്കുന്ന ഒരു കൂട്ടം ആളുകളും, നിങ്ങൾ നിങ്ങളുടെ മകനുമായി സന്തോഷത്തോടെ കഴിയൂ എന്ന് പറയുന്ന ആളുകളും നമ്മുടെ സമൂഹത്തിൽ ഉണ്ട്.
അപ്പോൾ ഞാൻ ആരെയാണ് കേൾക്കുക? അതുകൊണ്ട് ഞാൻ എന്നെത്തന്നെ കേൾക്കാൻ തീരുമാനിച്ചു. ഞാൻ ഇതുവരെ എന്നോട് ആ ചോദ്യം ചോദിച്ചിട്ടില്ല.
ഞാൻ എപ്പോഴും പറയാറുണ്ട്, ചീരു പഠിപ്പിച്ച ഒരു കാര്യം ഈ നിമിഷത്തിൽ എങ്ങനെ ജീവിക്കണം എന്നതാണ്.
അതുകൊണ്ട് നാളെ എന്ത് സംഭവിക്കും അല്ലെങ്കിൽ രണ്ടു ദിവസം കഴിഞ്ഞ് എന്റെ ജീവിതം എങ്ങനെയായിരിക്കും.
അതൊന്നും ഞാൻ ചിന്തിക്കാൻ പോകുന്നില്ല. ഞാൻ ഈ നിമിഷത്തെ കുറിച്ച് മാത്രമാണ് ചിന്തിക്കുക . -മേഘ്ന രാജ്