നടി മേഘ്ന രാജിന്റെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വേര്‍പാട് തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരുന്നു.
ഭർത്താവിന്റെ വിയോഗമുണ്ടാക്കിയ വേദനയില്‍ നിന്നും മേഘ്ന ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്.
ഇതിനിടെ ഒരു മകന് കൂടി ജനിച്ചതോടെ കുഞ്ഞിന്റെ കാര്യങ്ങളുമായി നടി തിരക്കിലായിരുന്നു.
അഭിനയത്തിലേക്ക് വൈകാതെ താന്‍ തിരിച്ച് വരുമെന്നും അതാണ് ചിരുവിന് ഇഷ്ടമെന്നും മേഘ്ന അടുത്ത കാലത്ത് പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ജൂണില്‍ ചിരഞ്ജീവിയുടെ ഒന്നാം ഓര്‍മദിവസമായിരുന്നു. അന്നേ ദിവസം മകനെ പിതാവിന് അന്ത്യവിശ്രമം നല്കിയ സ്ഥലത്ത് കൊണ്ടുപോവുകയും ചെയ്തിരുന്നു.
ഭര്‍ത്താവിനെ നഷ്ടപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മ്മകളിലൂടെ താന്‍ ഇനിയും ജീവിക്കുമെന്നു മേഘ്ന വ്യക്തമാക്കിയിരുന്നു.
എന്നാലിപ്പോള്‍ മേഘ്ന രണ്ടാമതും വിവാഹിതയാവാന്‍ പോവുന്നതായി ചില വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.
കന്നഡത്തിലെ പല പ്രമുഖ യൂട്യൂബ് ചാനലുകളിലും നടിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ ഈ ദിവസങ്ങളില്‍ വന്നിരുന്നു.
ബിഗ് ബോസ് കന്നഡ സീസണ് ഫോറിലെ വിന്നറായ പ്രതാം മേഘ്നയെ വിവാഹം കഴിക്കാൻ പോവുകയാണെന്നായിരുന്നു കിംവദന്തികള്‍.
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെയാണ് സത്യമാണെന്ന് പോലും ചിന്തിക്കാതെ മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റുപിടിച്ചത്.
എന്നാല്‍ ഇതെല്ലാം വ്യാജമാണെന്ന് ആരോപിച്ച് പ്രതാം തന്നെ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് അടക്കം പങ്കുവെച്ചുകൊണ്ടാണ് ഇതൊരു മോശം കാര്യമായി പോയെന്ന് പ്രതാം വ്യക്തമാക്കിയത്.
ആദ്യം ഈ വാര്‍ത്തയില്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് താന്‍ കരുതിയിരുന്നത്. എന്നാല്‍ ലക്ഷക്കണക്കിന് ആളുകള്‍ ഇതു കണ്ടതുകൊണ്ടാണ് താന്‍ രംഗത്ത് വന്നത്.
യൂട്യൂബ് ചാനലിന് എതിരേ നിയമനടപടി സ്വീകരിക്കുക തന്നെ ചെയ്യുമെന്നായിരുന്നു പ്രതാമിന്റെ ട്വീറ്റ്.
ഈ വീഡിയോയ്ക്ക് 2.70 ലക്ഷം കാഴ്ചക്കാരായിരിക്കുകയാണ്. പണത്തിനും വ്യൂസിന് വേണ്ടിയും ചാനലുകള്‍ തരം താഴുന്നത് അവസാനിപ്പിക്കാന്‍ നിയമനടപടി സ്വീകരിക്കണം.
ഇങ്ങനെയൊന്ന് നിയമപരമായി അടച്ച് പൂട്ടിയാല്‍ മറ്റുള്ള ചാനലുകള്‍ക്കും ഇതൊരു പാഠമാകും. പ്രതാം കുറിച്ചു. അതേ സമയം വാര്‍ത്തയെക്കുറിച്ച് മേഘ്ന ഇതുവരെ പ്രതികരിച്ചിട്ടില്ല.