തെന്നിന്ത്യൻ താരസുന്ദരി മേഘ്നാ രാജിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. പിന്നാലെ ഡിസംബർ ആറിനാണു വിവാഹമെന്നു പല വെബ്സൈറ്റുകളി ലും വാർത്ത വന്നു. എന്നാലിതു തെറ്റാ ണെന്നു മേഘ്ന രാഷ്ട്രദീപികയോടു പറഞ്ഞു.
കന്നട നടൻ ചിരഞ്ജീവി സർജയാണ് വരൻ, പത്തുവർഷത്തെ പ്രണയത്തിനൊടുവിലാണ് ഇവരുടെ വിവാഹനിശ്ചയം നടന്നത്. രണ്ടു പേർക്കും കരാറൊപ്പിട്ട ഒന്നിലധി കം ചിത്രങ്ങൾ ചെയ്തു തീർക്കാ നുണ്ട്. അതു തീർത്ത ശേഷം മാത്രമേ വിവാഹത്തീയതി തീരുമാനിക്കൂ- മേഘ്ന പറഞ്ഞു. തമിഴ് നടൻ അർജുന്റെ സഹോദരീപുത്രനാണ് ചിരഞ്ജീവി. ബംഗളൂരു ജെ.പി നഗറിലുള്ള മേഘ്നയുടെ വസതിയിൽ വച്ചായിരുന്നു വിവാഹനിശ്ചയ ച്ചടങ്ങുകൾ. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
വൈകിട്ട് ഹോട്ടൽ ലീലാ പാലസിൽ സൽക്കാരം നടന്നു. ആട്ടഗര എന്ന സിനിമയിൽ ഒരുമിച്ചെത്തിയ മേഘ്നയും ചിരഞ്ജീവിയും അടുത്ത സുഹൃത്തുക്കളാണ്. പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിച്ചിരുന്നുവെങ്കിലും ഇരുവരും നിഷേധിച്ചിരുന്നു.കന്നട നടൻ സുന്ദർ രാജിന്റെയും പ്രമീള ജോഷൈയുടെയും മകളായ മേഘ്ന ജനിച്ചതും വളർന്നതും ബംഗളൂരുവിലാണ്.
വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്ന മലയാളത്തിലെത്തുന്നത്. തുടർന്ന് ഓഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുൾ, റെഡ് വൈൻ, മെമ്മറീസ് തുടങ്ങിയ ഒരുപിടി മലയാളം ചിത്രങ്ങളിലും വേഷമിട്ടു. ചിത്രീകരണം പൂർത്തിയായ സീബ്രാവരകൾ ആണ് മേഘ്ന ഒടുവിൽ അഭിനയിച്ച മലയാളചിത്രം.