കല്യാണത്തോട് അനുബന്ധിച്ച് മെഹന്തി അല്ലങ്കിൽ മൈലാഞ്ചി ഇടുന്നത് ഒരു ചടങ്ങ് തന്നെയാണ്. പല ഡിസൈനുകളാൽ കയ്യിൽ തീർത്ത മെഹന്തിക്ക് ഭംഗി ഏറെയാണ്. വിവാഹം കഴിക്കാൻ പോകുന്ന വരന്റേയും വധുവിന്റേയും പേരിന്റെ ആദ്യത്തെ അക്ഷരം ചിലർ മെഹന്തി ഡിസൈനിനോടൊപ്പം വരച്ച് ചേർക്കാറുണ്ട്. കല്യാണ തീം പോലും മെഹന്തി വരയ്ക്കുന്നതിനായുണ്ടാകും.
പക്ഷേ പറഞ്ഞു വരുന്നതെന്തെന്നാൽ കല്യാണത്തിനു മൈലാഞ്ചി ഇടുന്നത് എല്ലാവർക്കും അറിയാം. എന്നാൽ വിവാഹ മോചനത്തിനു മെഹന്തി ഇടുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ. ഭർത്താവിന്റെ വീട്ടിൽ ഒരു വേലക്കാരിയെ പോലെ കഴിഞ്ഞിരുന്നു. പീഡനം അസഹനീയമായപ്പോൾ യുവതി വിവാഹ മോചനം തേടി. താൻ അനുഭവിച്ച ദുരിത പൂർണമായ ജീവിതമാണ് അവൾ തന്റെ കൗയിൽ മൈലാഞ്ചി ഇലകളാൽ തീർത്തിരിക്കുന്നത്.
കല്യാണം ചെയ്തു പോയതു മുതൽ ഡിവോഴ്സ് കിട്ടിയ സംഭവം വരെ ചുരുക്കെഴുത്തു പോലെ വരച്ച് ചേർത്തിരിക്കുകയാണ്. എന്തായാലും മൈലാഞ്ചി കൈകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അതോടെ നിരവധി ആളുകളാണ് യുവതിക്ക് പിന്തുണയുമായി എത്തിയത്. കരാള ഹസ്തങ്ങളിൽ നിന്ന് മോചനത്തിന്റെ ലോകത്തേക്ക് എത്തിച്ചേർന്നു. തളർന്നു പോകരുതെന്ന് വീഡിയോയ്ക്ക് താഴെ പലരും കുറിച്ചു.