മണിപ്പൂരിൽ മെയ്തേയ് സംഘടനാ നേതാവിന് നേരെ അജ്ഞാതരുടെ ആക്രമണം. വെസ്റ്റ് ഇംഫാൽ ജില്ലയിൽ ഇന്നലെ രാവിലെയാണ് സംഘടനാ നേതാവ് മയങ്ബാം പ്രമോത് സിംഗിന് ആക്രമണം ഉണ്ടായത്.
മെയ്തേയ് ലീപുൺ തലവനാണ് പ്രമോത് സിംഗ്. പ്രമോത് സിംഗും ഡ്രൈവറും ലാംഗോളിലെ മെയ്തേയ് ലീപുൺ ഓഫീസിൽ ഒരു മീറ്റിംഗിൽ പങ്കെടുക്കുന്നതിനു പോവുകയായിരുന്നു.
ലാംഗോളിൽ ഒരു ആശുപത്രിക്ക് സമീപമെത്തിയപ്പോൾ കാറിൽ വന്ന തോക്കുധാരികൾ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ആറ് തവണയാണ് അക്രമികൾ വെടിയുതിർത്തത്. അക്രമണത്തിൽ രണ്ട് പേർക്കും പരിക്കില്ല. പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
സംഭവസ്ഥലത്ത് നിന്ന് ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിക്കുന്നു.