തിരുവനന്തപുരം : വിവാദമുയർത്തിയ വ്യായാമ കൂട്ടായ്മ മെക് സെവനെ പിന്തുണച്ച് സിപിഐ മുഖപത്രം. വ്യായാമത്തിനെന്ത് രാഷ്ട്രീയവും മതവും എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ എല്ലാ കാര്യങ്ങളും മതവുമായി കൂട്ടി കുഴക്കുന്ന പ്രവണത നല്ലതല്ലെന്ന് പറയുന്നു.
സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനം ശക്തമായതോടെ ആർക്കും എന്തും പ്രചരിപ്പിക്കാവുന്ന നിലയാണെന്നും ഈ വിഷയത്തിലും വിവാദമുണ്ടാക്കിയത് ബിജെപിയും സംഘപരിവാർ സംഘടനകളുമാണെന്നും അതിരാവിലെ നടത്തുന്ന വ്യായാമ പരിപാടിയിൽ എന്തോ കാര്യമായ ഭീകരപ്രവർത്തനം നടത്തുന്നുവെന്ന് സ്ഥാപിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും മുഖപ്രസംഗം പറയുന്നു.
20012ല് വിമുക്ത സൈനികനായ സലാഹുദ്ദീൻ തുടക്കമിട്ട മെക് സെവൻ വ്യായാമ കൂട്ടായ്മക്ക് കോവിഡ് കാലത്തിന് ശേഷം വലിയ പ്രചാരം ലഭിച്ചിരുന്നു. അരമണിക്കൂറിൽ താഴെയുള്ള വ്യായാമപരിപാടിയിൽ 21 ഇനങ്ങളുണ്ട്. ഓരോ സ്ഥലങ്ങളിലും പ്രാദേശിക കോര്ഡിനേറ്റര്മാരുണ്ട്.ഓരോ യൂണിറ്റിലും വാട്സാപ് ഗ്രൂപ്പുകളുമുണ്ട്.