വിചിത്രമായ മേള; സ്ത്രീകൾക്ക് മാത്രം പ്രവേശനം; പുരുഷൻമാർ പുറത്തു നിൽക്കണം

ആചാരങ്ങളും അനുഷ്ടാനങ്ങളും ഓരോ സ്തലത്തും വിഭിന്നമാണ്. വിചിത്രമായ ആചാരങ്ങൾ പോലും പലയിടത്തും ആഘോഷിക്കാറുമുണ്ട്.

മധ്യപ്രദേശിൽ ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ  182 വർഷമായി ഫൂൽ ഡോൾ ഗ്യാരസ് ഫെസ്റ്റിവലിന്‍റെ ഭാ​ഗമായി  ജൽവിഹാർ മേള ആഘോഷിക്കാറുണ്ട്.

അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന മേളയാണിത്. ക്ഷേത്രത്തിലെ പുരോഹിതനായിരുന്ന പരേതനായ കേശവദാസ് മഹാരാജാണ് ഈ ഫെസ്റ്റിവൽ ആരംഭിച്ചത്. 

അഞ്ച് ദിവസം നടക്കുന്ന ഈ ഫെസ്റ്റിവലിൽ രണ്ട് ദിവസം സ്ത്രീകൾക്ക് മാത്രമുള്ളതാണ്. ആദ്യത്തെ മൂന്ന് ദിവസം അതുപോലെ പുരുഷന്മാർക്കും.

സ്ത്രീകൾക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളോ അപകടങ്ങളോ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് പുരുഷൻമാരെ അങ്ങോട്ടേക്ക് പ്രവേശിപ്പിക്കാത്തത്.

മേളയ്ക്ക് ആവശ്യമായ കാര്യങ്ങൾ ഒരുക്കുന്നത് സ്ത്രീകളാണ്. മാത്രമല്ല അന്നേ ദിവസം സ്ത്രീകൾ തങ്ങളുടെ മുഖം മറക്കേണ്ടതില്ല. സ്ത്രീകൾ വളരെ ആസ്വദിച്ചും സ്വാതന്ത്ര്യത്തോടുമാണ് ഈ മേളയിൽ പങ്കെടുക്കുന്നത്

 

Related posts

Leave a Comment