അമേരിക്കാര്‍ മാത്രമല്ല, ലോകമെങ്ങുമുള്ള സൗന്ദര്യ ആരാധകരുടെ സംസാര വിഷയം ഒരു 48കാരിയാണ്. മറ്റാരുമല്ല, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രിയതമ മെലാനിയ തന്നെ. ശതകോടീശ്വരനായ ഡൊണാള്‍ഡിന്റെ മൂന്നാം ഭാര്യയായ മെലാനിയയെക്കുറിച്ചുള്ള ജീവിതം കെട്ടുകഥകളെക്കാള്‍ അവിശ്വസനീയമാണ്.
കമ്മ്യൂണിസത്തിന്റെ കെടുതികള്‍ അനുഭവിച്ച പഴയ യുഗോസ്ലാവിയയിലായിരുന്നു മെലാനിയയുടെ ജനനം. ദാരിദ്രം നിറഞ്ഞ ചുറ്റുപാട്. ഉത്തര യുഗോസ്ലാവിയയിലെ ഒരു ചെറിയ കോണ്‍ക്രീറ്റ് കെട്ടിടത്തിലായിരുന്നു അവര്‍ കുട്ടിക്കാലം ചെലവിട്ടത്. ജീവിതത്തിന്റെ പച്ചപ്പ് തേടി മാതാപിതാക്കള്‍ക്കൊപ്പം ചെറുപ്രായത്തിലേ ന്യൂയോര്‍ക്കിലേക്ക് പറിച്ചുനട്ടപ്പെട്ടതോടെ മെലാനിയയുടെ ജീവിതവും പച്ചപ്പിടിച്ചു.
പതിനേഴാം വയസില്‍ മോഡലിംഗിലേക്ക് കടന്നതോടെ മെലാനിയ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് നടന്നുകയറി. ആരെയും വശീകരിക്കുന്ന സൗന്ദര്യവും സംസാരിച്ചു മയക്കാനുള്ള പാടവവും ഈ കൗമാരക്കാരിക്ക് ഏറെ അവസരങ്ങള്‍ നേടിക്കൊടുത്തു. മിലാനിലെയും പാരീസിലെയും റാമ്പുകളില്‍ താരമായതോടെ പണവും പ്രശസ്തിയും തേടിയെത്തി.
1998ലാണ് ട്രംപും മെലാനിയയും തമ്മില്‍ കണ്ടുമുട്ടുന്നത്. ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു അത്. രണ്ടാം ഭാര്യ മരിയ മാപ്ലെസുമായുള്ള ദാമ്പത്യം ഉലഞ്ഞ വേളയിലായിരുന്നു ട്രംപ് മെലാനിയയുമായി സൗഹൃദത്തിലെത്തുന്നത്. ശതകോടീശ്വരനായ ട്രംപിനെ വശീകരിക്കാന്‍ മെലാനിക്ക് ഏറെയൊന്നും കാത്തിരിക്കേണ്ടിവന്നില്ല. മരിയയെ ഡൈവേഴ്‌സ് ചെയ്ത് 2000ത്തില്‍ മെലാനിയയുടെ കഴുത്തില്‍ ട്രംപ് മിന്നുകെട്ടി.
പൂര്‍ണനഗ്നയായി ഫോട്ടോയ്ക്കു പോസ് ചെയ്ത ആദ്യ അമേരിക്കന്‍ പ്രഥമ വനിതയെന്ന റിക്കാര്‍ഡാണ് മെലാനിയയെ കാത്തിരിക്കുന്നത്. 2000ത്തിലായിരുന്നു മെലാനിയയുടെ ഈ സാഹസം. ബ്രിട്ടന്‍ ആസ്ഥാനമായുള്ള ജിക്യൂ എന്ന മാഗസിനുവേണ്ടിയാണ് ഈ ഗ്ലാമര്‍ഗേള്‍ എല്ലാം തുറന്നുകാണിച്ചത്. കമ്മ്യൂണിസ്റ്റ് രാജ്യത്ത് ജനിച്ച് ആഭയാര്‍ഥിയായി യുഎസിലെത്തിയ മെലാനിയ പൂര്‍ണമായും കുടിയേറ്റ വിരുദ്ധ മനോഭാവം വച്ചുപുലര്‍ത്തുന്നയാളാണ്.