ട്രംപല്ല, മെലനിയ! അമേരിക്കയുടെ പ്രഥമ വനിത ചില്ലറക്കാരിയല്ല; മെലനിയ ട്രംപിനേക്കുറിച്ച് ചില വസ്തുതകള്‍

melania-trump.jpg.image.784.410അമേരിക്കയുടെ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ്  അധികാരത്തിലേറിയത് മുതല്‍ സ്ത്രീകളുടെ പ്രതിഷേധം അതിശക്തമായിരുന്നു. കറുത്തവസ്ത്രമണിഞ്ഞെത്തിയ പ്രതിഷേധക്കാര്‍ ട്രംപിന്റെ സ്ത്രീവിരുദ്ധ വംശീയ നയങ്ങള്‍ക്കെതിരെ തെരുവുകള്‍ കീഴടക്കിയപ്പോള്‍ ചിലരുടെയെങ്കിലും മനസ്സിലൂടെ കടന്നുപോയിരിക്കണം മെലനിയ ട്രംപ്. പ്രത്യേകിച്ചും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തപ്പോഴത്തെ മെലനിയയുടെ വസ്ത്രധാരണം.രാഷ്ട്രീയ നിരീക്ഷകരും സാധാരണക്കാരുമൊക്കെ ഇപ്പോള്‍ ആശയക്കുഴപ്പത്തിലാണ്. ഒരു വശത്തു ട്രംപിന്റെ സ്ത്രീവിരുദ്ധത. മറുവശത്തു മെലനിയയുടെ സാന്നിധ്യവും വാക്കുകളും സൃഷ്ടിക്കുന്ന എതിര്‍വാദങ്ങള്‍.

melania-trump333.jpg.image.784.410

ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കുശേഷം മെലനിയയുടെതായി ആദ്യം പുറത്തുവന്ന ട്വിറ്റര്‍ സന്ദേശം തന്നെ അവരുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നതായിരുന്നു. ഫസ്റ്റ് ലേഡി എന്ന പദവിയിലൂടെ താന്‍ ആദരിക്കപ്പെട്ടതായും അതിശയകരമായ ഒരു രാജ്യത്തെ സേവിക്കേണ്ടിവന്നതില്‍ തനിക്ക് അഭിമാനമുള്ളതായും അവര്‍ പറയുന്നു. അമേരിക്കയുടെ ചരിത്രത്തില്‍ ഫസ്റ്റ് ലേഡി പദവി വഹിക്കുന്ന വിദേശിയായ രണ്ടാമത്തെ വനിതയാണ് മെലനിയ ട്രംപ്. ഈ പദവിക്ക് ഉത്തരവാദിത്വങ്ങളും ഏറെയുണ്ട്. ഫസ്റ്റ് ലേഡി ഒരു അംബാസഡര്‍ തന്നെയായിരിക്കും. അമേരിക്കന്‍ ജനതയുടെ, പ്രത്യേകിച്ചും വനിതകളുടെ ശബ്ദമായിരിക്കും അവരിലൂടെ കേള്‍ക്കുക. രാജ്യത്തിന്റെ മുഖമായും ശബ്ദമായും പ്രചാരകയായും പെരുമാറുക, പ്രവര്‍ത്തിക്കുക ഇതൊക്കെയാണ് ഇവരുടെ ചുമതലകള്‍. പദവിക്കു ചേരുന്നയാളാണോ മെലനിയ എന്ന സംശയങ്ങളെല്ലാം ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കുശേഷമുള്ള ആദ്യദിവസങ്ങളില്‍ത്തന്നെ അവര്‍ അന്തസ്സോടെ തള്ളിക്കളഞ്ഞിരിക്കുന്നു.

melania-1.jpg.image.783.410

അമേരിക്കയില്‍ ഈ അടുത്ത ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ പറഞ്ഞുകേട്ട ഒരു പേരുണ്ട്:റാല്‍ഫ് ലോറന്‍.ഡിസൈനര്‍. റാല്‍ഫ് ലോറന്‍ ശ്രദ്ധാകേന്ദ്രമാകാന്‍ കാരണമായതും മെലനിയ തന്നെ.ട്രംപിന്റെ സത്യപ്രതിജ്ഞാ ദിവസത്തെ മെലനിയയുടെ വേഷം.അന്ന് എല്ലാവരില്‍നിന്നും വ്യത്യാസപ്പെട്ടുനിന്നു മെലനിയ. തിരഞ്ഞെടുപ്പിന്റെ പ്രചാരണകാലത്ത് മുന്‍കാല വിവാദചിത്രങ്ങളുടെ പേരില്‍ വേട്ടയാടപ്പെട്ടവ മെലനിയ കോളറുള്ള ഇളംനീല നിറത്തിലെ പ്രൗഡവേഷത്തില്‍ നിന്നപ്പോള്‍ ചിലരെങ്കിലും ട്രംപിന്റെ ദിശാമാറ്റം കുറിക്കുന്ന വാക്കുകളേക്കാള്‍ ശ്രദ്ധിച്ചത് മെലനിയയെയാണ്. വേദിയില്‍ നിന്നപ്പോഴും പിന്നീടു പരേഡ് ഗ്രൗണ്ടിലൂടെ നടന്നപ്പോഴുമെല്ലാം അവര്‍ ജന ശ്രദ്ധയാകര്‍ഷിച്ചു. നിഷ്‌കളങ്ക മുഖവുമായി മകന്‍ ബാരന്‍ ട്രംപും ഒപ്പമുണ്ടായിരുന്നു.

Donald-Trump-and-Melania-3.jpg.image.784.410

ഇതാദ്യമായിട്ടാണ് അഞ്ചുഭാഷകള്‍ സംസാരിക്കനറിയാവുന്ന ഒരു ഫസ്റ്റ് ലേഡിയെ അമേരിക്കയ്ക്കു കിട്ടുന്നത്. വസ്ത്രധാരണത്തിലെ പുതുമയും വാക്കുകളിലെ മാന്യതയും പെരുമാറ്റത്തിലൂടെ മിതത്വവുമായി ശ്രദ്ധയാകര്‍ഷിക്കുന്ന മെലനിയ ട്രംപിന്റെ നിഴലില്‍ ഒതുങ്ങിപ്പോകില്ലെന്നുതന്നെയാണു സൂചനകള്‍. പ്രസിഡന്റിനൊപ്പം വാഷിങ്ടണ്‍ മാത്രമായിരിക്കില്ല അവരുടെ പ്രവര്‍ത്തനകേന്ദ്രവും. പല നിരീക്ഷകരുടെയും അഭിപ്രായത്തില്‍ സൗന്ദര്യവും ബുദ്ധിയും യുക്തിയും കൈമുതലായുള്ള മെലനിയ ഫസ്റ്റ് ലേഡി എന്ന നിലയില്‍ പുതുചരിത്രം തന്നെ രചിച്ചേക്കാം.

Related posts