ഒരു അമേരിക്കന്‍ പ്രസിഡന്റും കുടുംബവും ഇത്രയധികം വാര്‍ത്തകളില്‍ നിറയുന്നത് ലോക ചരിത്രത്തില്‍ തന്നെ ആദ്യമാണ്. അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തതിന് മുന്‍പും പിന്പുമെല്ലാം ഡോണാള്‍ഡ് ട്രംപ് വാര്‍ത്തകളില്‍ നിറയുകയാണ്. അതുപോലെ തന്നെ ട്രംപിന്റെ പ്രിയതമ മെലാനിയയും. കഴിഞ്ഞ ദിവസം പാം ബീച്ചിലെ മാര്‍എലാഗോ റിസോര്‍ട്ടിലെത്തിയ ട്രംപും മെലാനിയയും വാര്‍ത്തകളില്‍ ഇടം നേടിയത് മറ്റൊരു വിധത്തിലായിരുന്നു. ട്രംപിന്റെ കൈ പിടിക്കാന്‍ വരുമ്പോഴെല്ലാം മെലാനിയയുടെ കൈ തട്ടിമാറ്റുന്ന ട്രംപിനെയാണ് മാധ്യമപ്രവര്‍ത്തകര്‍ ഫോക്കസ് ചെയ്തത്. സംഭവം വിശദമായി അന്വേഷിച്ചപ്പോള്‍ അട്രംപിന്റെ ഈ പ്രവര്‍ത്തിക്ക് പിന്നില്‍ വ്യക്തമായ ഒരു കാരണമുണ്ടെന്ന് വ്യക്തമായി.
പാം ബീച്ച് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടു മുന്‍പും ശേഷവും മെലാനിയയുടെ കൈപിടിച്ചായിരുന്നു ട്രംപ് നടന്നിരുന്നത്. എന്നാല്‍ കുറച്ചു ദൂരം മുന്നോട്ട് നീങ്ങിയതോടെ ട്രംപ് മെലാനിയയുടെ കൈ വിട്ട് കൈ അടിക്കാന്‍ തുടങ്ങി. സ്വീകരിക്കാനെത്തിയ ഉദ്യോഗസ്ഥരെ കണ്ടപ്പോഴായിരുന്നു അത്. എന്നാല്‍ മെലാനിയ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. വീണ്ടും ട്രംപിന്റെ കൈയില്‍ പിടിച്ചു. ഏറെ ദൂരം പിന്നിടുന്നതിന് മുന്‍പ് തന്നെ ട്രംപ് മെലാനിയയുടെ കൈ വിട്ടു.
ഇതിന് പ്രമുഖ ശരീര ഭാഷ വിദഗ്ധന്‍ പാറ്റി വുഡ് പറയുന്നത് ഇത് പ്രസിഡന്റായതിന് ശേഷം ട്രംപിന് വന്ന മാറ്റമാണെന്നാണ്. ദമ്പതികള്‍ കൈകള്‍ കോര്‍ക്കുമ്പോള്‍ അത് ഐക്യത്തിന്റെ ഭാഗമാണെന്ന് പറയാം. എന്നാല്‍ പ്രസിഡന്റാകുന്നതോടെ അദ്ദേഹത്തിന് ജനങ്ങളെ ബോധിപ്പിക്കേണ്ടതായ ചിലതുണ്ടാകുന്നു. അത് മറ്റൊരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുകയാണെന്നും പാറ്റി പറഞ്ഞു. ഏതായാലും ട്രംപും പ്രഥമ വനിതയും തമ്മില്‍ അത്രസുഖകരമായ ബന്ധമല്ല നിലനില്ക്കുന്നതെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് പുതിയ വീഡിയോ.
https://youtu.be/DVQMEb7KyB4