ട്രംപിനോട് പിണങ്ങി വീണ്ടും മെലാനിയ! ഇസ്രയേലിലെ സംഭവം റോമിലും ആവര്‍ത്തിച്ചു; ട്രംപിന്റെ കൈ തന്ത്രപൂര്‍വ്വം നിരസിക്കുന്ന മെലാനിയയുടെ വീഡിയോ വൈറല്‍

73959_1495597791കുടുംബജീവിതത്തില്‍ പ്രത്യേകിച്ച് ഭാര്യാഭര്‍തൃബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ പതിവാണ്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും തമ്മിലുള്ള പിണക്കം അവസാനിക്കാത്ത തരത്തിലുള്ളതാണോ എന്ന സംശയമാണ് ഇപ്പോള്‍ ആളുകള്‍ക്ക്. ഈയൊരു സംശയം ഉന്നയിക്കാന്‍ കാരണങ്ങളും പലതാണ്. ദി അറേബ്യയില്‍നിന്ന് ഇസ്രയേലിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോള്‍ഡ് ട്രംപും ഭാര്യ മെലാനിയയും തമ്മിലുള്ള സൗന്ദര്യപ്പിണക്കത്തെക്കുറിച്ച് ലോകം ചര്‍ച്ച ചെയ്ത് തീര്‍ന്നില്ല. വിമാനത്തില്‍ നിന്നിറങ്ങി വന്ന ഡ്രംപ് മെലാനിയയ്ക്ക് കൈകൊടുക്കാന്‍ ശ്രമിച്ചിട്ടും മെലാനിയ കൈ തട്ടിമാറ്റുകയാണ് ചെയ്തത്. പിന്നീട് ഡ്രംപിന്റെ പിറകിലായാണ് മെലാനിയ നടന്നതും. ഒരുദിവസത്തിനുശേഷം വീണ്ടും മെലാനിയ ഭര്‍ത്താവിനെ ഇളിഭ്യനാക്കി. റോമിലെത്തിയ ട്രംപ് വിമാനത്താവളത്തില്‍വെച്ച് ഭാര്യയുടെ കൈപിടിക്കാന്‍ ശ്രമിച്ചപ്പോഴാണ് മെലാനിയ വീണ്ടും അമേരിക്കന്‍ പ്രസിഡന്റിനെ അവഗണിച്ചത്.

റോമിലെത്തിയ എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍നിന്നിറങ്ങവെ, പടികളില്‍വച്ചാണ് ട്രംപ് ഭാര്യക്കുനേരെ കൈ നീട്ടിയത്. എന്നാല്‍, ഒന്നു നോക്കുകപോലും ചെയ്യാതെ മെലാനിയ അത് അവഗണിച്ചു. ട്രംപ് കൈയില്‍ത്തൊടുന്നതിനുമുന്നെ മെലാനിയ തന്റെ മുടി ഒതുക്കാനെന്നവണ്ണം കൈ പിന്‍വലിച്ചു. മെലാനിയയുടെ പിന്നില്‍ത്തട്ടി ട്രംപ് തന്റെ ജാള്യത മറയ്ക്കാനും ശ്രമിച്ചു. വിമാനത്തില്‍നിന്ന് ആദ്യം പുറത്തേക്ക് വന്നത് മെലാനിയയാണ്. തൊട്ടുപിന്നില്‍ ട്രംപും. കാത്തുനിന്നവരെനോക്കി അഭിവാദ്യം ചെയ്തശേഷം പടിക്കെട്ടിറങ്ങാന്‍ തുടങ്ങവെയാണ് ട്രംപ് കൈ നീട്ടിയത്. അതേ മാത്രയില്‍ത്തന്നെ കൈ പിന്‍വലിച്ച മെലാനിയയുടെ നടപടി മനപ്പൂര്‍വമാണെന്ന് പ്രകടമാണ്. കണ്ണട ശരിയാക്കിയശേഷം മുടിയിഴകളിലേക്ക് കൈ കൊണ്ടുപോയ മെലാനിയ, ട്രംപിന് ഒരവസരവും നല്‍കിയില്ല. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ട്രംപിന് ഭാര്യയില്‍നിന്ന് ഈ സമീപനം നേരിടേണ്ടിവന്നത്. ഇസ്രയേലിലെ ടെല്‍അവീവില്‍ വിമാനമിറങ്ങി റെഡ്കാര്‍പ്പറ്റിലൂടെ നടക്കവെ, ഭാര്യയുടെ കൈ പിടിക്കാന്‍ ട്രംപ് ശ്രമിച്ചുവെങ്കിലും അത് മെലാനിയ തട്ടിമാറ്റുകയായിരുന്നു. എന്നാല്‍ പിന്നീടുള്ള ചടങ്ങുകളിലൊക്കെ ഇരുവരും കരംഗ്രഹിച്ചാണ് നിന്നത്. റോമിലെ ഈ സംഭവത്തോടെ, അമേരിക്കന്‍ പ്രസിഡന്റിന്റെ കുടുംബത്തില്‍ അത്ര ഊഷ്മളമല്ല കാര്യങ്ങളെന്ന തോന്നല്‍ ശക്തമാവുകയാണ്.

https://youtu.be/nUMxn9Hdlo4

Related posts