മേലൂർ:വനിത മതിൽ സംഘടിപ്പിക്കുന്നതിലേക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിന് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കടകളിൽ കയറി പുകവലിക്കരുത് എന്ന് എഴുതിവച്ച ബോർഡ് ഇല്ല എന്ന കാരണം പറഞ്ഞ് 200 രൂപ മുതൽ നിർബന്ധിത പിഴ ചുമത്തുന്നു.
മേലൂർ ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് സെന്ററിലെ എൽഡിഎഫ് ജീവനക്കാരാണ് ഫണ്ട് പിരിവിന് പുതിയ മാർഗവു മായിഇറങ്ങി യിരിക്കു ന്നത്.പെട്ടിക്കട , ഭിന്നശേഷിയുള്ളവരുടെ ലോട്ടറിക്കട ഇതൊന്നും ഒഴിവാക്കാതെയാണ് പിരിവ്.
ഈ നിയമം നിലവിൽ വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു വിധ മുന്നറിയിപ്പുമില്ലാതെ ഇപ്പോൾ നിയമം പറഞ്ഞ് ഇറങ്ങിയത് അതാത് മേഖലകളിൽഅതാത് സ്ഥാപനങ്ങൾ വനിത മതിലിന് ഫണ്ട ് കണ്ട െത്താൻ ശ്രമിക്കണമെന്ന ധാരണയിലാണെ ന്നാണ് പ്രധാ നമായും ആരോപണം ഉയരു ന്നത്. വനിത മതിലിന് വളഞ്ഞ വഴിയിലൂടെ ഫണ്ട ് കണ്ടൊനുള്ള ശ്രമത്തിൽ മേലൂർ ഗ്രാമപഞ്ചായത്ത് യുഡിഎഫ് പ്രതിഷേധിച്ചു.