കണ്ണൂർ: അമേരിക്കയിലെ അരിസോണയിൽ നടന്ന ലോക ഹിപ്ഹോപ് ഡാൻസ് മത്സരത്തിൽ ജേതാക്കളായ ന്യൂസിലൻഡ് ടീമിൽ മലയാളിയും. ഓക്ലൻഡിൽ താമസിക്കുന്ന വിളക്കന്നൂർ സ്വദേശി പുത്തൻപുരയ്ക്കൽ പി.ജെ. മാത്യു-ഷെറിൻ വാവക്കാടൻ ദമ്പതികളുടെ രണ്ടാമത്തെ മകൻ മെൽവിൻ മാത്യുവിനാണ് ശ്രദ്ധേയനേട്ടം. വാഴ്സിറ്റി വിഭാഗത്തിൽ 66 രാജ്യങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിലായിരുന്നു മെൽവിന്റെ നേട്ടം.
പഠനത്തിലും മികവ് പുലർത്തുന്ന മെൽവിൻ മികച്ച ഫുട്ബോൾ കളിക്കാരനുംകൂടിയാണ്. കുട്ടിക്കാലം മുതൽത്തന്നെ ഡാൻസിൽ തത്പരനായിരുന്നു. മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, അധ്യാപകർ, ടീമംഗങ്ങൾ എന്നിവരുടെ പൂർണപിന്തുണയാണ് വിജയത്തിലേക്ക് നയിച്ചതെന്ന് മെൽവിൻ പറഞ്ഞു. കോഴിക്കോട് അമലാപുരി സ്വദേശിയാണ് അമ്മ ഷെറിൻ. ജ്യേഷ്ഠൻ കെവിൻ മാത്യു.