കോവിഡ് പ്രതിരോധം: രോഗികളുടെ കാര്യം തൊട്ട് വളർത്തു മൃഗങ്ങളുടെ കാര്യം വരെ; മാരാരിക്കുളം പഞ്ചായത്തിലെ ഈ മെമ്പർ എന്തിനും മുന്നിലുണ്ട്

മാ​രാ​രി​ക്കു​ളം: മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ പ​ശു​ക്ക​ൾ​ക്കാ​യി തീ​റ്റ​ശേ​ഖ​രി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് വാ​ർ​ഡ്‌ മെ​മ്പ​ർ ടി.​പി.​ഷാ​ജി.​

ത​ന്‍റെ വാ​ർ​ഡി​ൽ കോ​വി​ഡ് ബാ​ധി​ച്ച കു​ടും​ബ​ങ്ങ​ളി​ൽ പശുക്ക ൾക്ക് തീറ്റ പു​ല്ലു​ക​ൾ എ​ത്തി​ച്ച​തി​ന് പു​റ​മേ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദ​യ എ​ന്ന പ​ദ്ധ​തി​യി​ലു​ള്ള തൊ​ഴു​ത്തി​ലേ​ക്കും ദി​വ​സ​വും പു​ല്ല​രി​ഞ്ഞ് എ​ത്തി​ക്കു​ക​യാ​ണി​പ്പോ​ൾ.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു ദി​ന​ച​ര്യ പോ​ലെ കൊ​ണ്ടു പോ​കു​ക​യാ​ണ് ഷാ​ജി. ഇ​തി​ന​കം 16,500ലേ​റെ ഉപയോഗശൂന്യ മായ മാ​സ്കു​ക​ൾ ഈ ​ജ​ന​പ്ര​തി​നി​ധി തെ​രു​വി​ൽ നി​ന്നും പെ​റു​ക്കി ന​ശി​പ്പി​ച്ചു .

കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ വീ​ടു​ക​ളി​ൽ എ​ത്തി വേ​ണ്ടു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ ചെ​യ്തു പോ​രു​ന്നു.

ഭ​ക്ഷ​ണം വേ​ണം എ​ന്ന് പ​റ​യു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ​വും മ​രു​ന്ന് വേ​ണ​മെ​ന്ന് പ​റ​യു​ന്ന​വ​ർ​ക്ക് അ​തും റെ​ഡി. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം സം​സ്ക്ക​രി​ക്കാ​നും ഷാ​ജി മു​ന്നി​ലു​ണ്ട്.

വാ​ർ​ഡി​ലെ കു​ട്ടി​ക​ൾ​ക്ക് നോ​ട്ടു​ബു​ക്കു​ക​ൾ എ​ത്തി​ക്കു​ന്ന​തിലും നി​ർ​ധന​രാ​യ​വ​ർ​ക്ക് സ്പോ​ൺ​സ​ർമാ​രെ ക​ണ്ടെ​ത്തി സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വാങ്ങി നൽകാനും ഷാ​ജി ശ്രദ്ധിക്കാറുണ്ട്.

Related posts

Leave a Comment