2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും മീം സെൻസേഷൻ ഭൂപേന്ദ്ര ജോഗിയുമായി തമ്മിലുള്ള രസകരമായ ഇൻസ്റ്റാഗ്രാം വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
വീഡിയോയിൽ അവരുടെ സംഭാഷണം ജോഗിയുടെ പേരും സർക്കാർ പദ്ധതികളെക്കുറിച്ചുള്ള അവബോധവും കേന്ദ്രീകരിക്കുന്നു. തുടർന്ന് മരങ്ങൾ നട്ടുപിടിപ്പിക്കുന്നതും കാണിക്കുന്നുണ്ട്.”നാം മേ ക്യാ രഖാ ഹേ, ആപ്കാ കാം ബോൾനാ ചാഹിയേ ” ചൗഹാൻ പോസ്റ്റിന് അടിക്കുറിപ്പ് നൽകി.
മധ്യപ്രദേശ് മുഖ്യമന്ത്രി ജോഗിയോട് അദ്ദേഹത്തിന്റെ പേര് ചോദിക്കുന്നു, അദ്ദേഹത്തിന്റെ നയങ്ങളെക്കുറിച്ച് അദ്ദേഹത്തിന് അറിയാമോ എന്നും ചോദിക്കുന്നുണ്ട്. ഇതിനാണ് ജോഗിയുടെ മറുപടി. പിന്നീട് ചില നയങ്ങൾ പറയാൻ ചോഹൻ ആവശ്യപ്പെടുന്നു. ഇതിന് ജോഗി തന്റെ സ്വന്തം പേര്- ഭൂപേന്ദ്ര ജോഗി എന്ന് തമാശയായി മറുപടി നൽകുന്നു.
ചോഹൻ പങ്കിട്ട ഈ വീഡിയോയ്ക്ക് 647,000-ലധികം ലൈക്കുകൾ ലഭിച്ചു. 8.5 ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതിനകം തന്നെ കണ്ടത്. അതേസമയം, മധ്യപ്രദേശിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2018 ൽ ഒരു മാധ്യമപ്രവർത്തകനുമായുള്ള ആത്മാർത്ഥമായ സംഭാഷണത്തിലാണ് ഭൂപേന്ദ്ര ജോഗി ആദ്യമായി ശ്രദ്ധ നേടിയത്.