ഇനി മുതല്‍ വേദനിപ്പിക്കുന്ന ഓര്‍മ്മകളില്ല! മോശം ഓര്‍മ്മകള്‍ മായിച്ച് കളയാനാകുമെന്ന് കണ്ടെത്തല്‍; പുതിയ സാങ്കേതിക വിദ്യയേക്കുറിച്ചറിയാം

index

എത്ര മായിച്ച് കളയാന്‍ ശ്രമിച്ചാലും മനസില്‍ തങ്ങി നില്‍ക്കും ചില ഓര്‍മ്മകള്‍. വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ പ്രത്യേകിച്ച്. വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ഇല്ലാത്ത മനുഷ്യരില്ല താനും. ഈ വേദനകളെല്ലാം ഒരു ഡിലീറ്റ് ബറ്റണ്‍ അമര്‍ത്തി മായ്ച്ച് കളയാന്‍ സാധിച്ചിരുന്നെങ്കിലെന്ന് ചിന്തിക്കാത്തവരും കുറവാണ്. ഇത്തരക്കാര്‍ക്ക് ആശ്വാസമായിരിക്കുകയാണ്  ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടെത്തല്‍. വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ മായ്ച്ച് കളയാനാകുമെന്നാണ് ശാസ്ത്രഞ്ജര്‍ കണ്ടെത്തിയിരിക്കുന്നത്. ലേസറിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്.

ജപ്പാനിലെ ടൊയാമ സര്‍വകലാശാലയിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍. ഓര്‍മ്മകള്‍ മായ്ച്ച് കളയുന്നത് സംബന്ധിച്ച് എലികളില്‍ നടത്തിയ പരീക്ഷണം വിജയമായി. പരീക്ഷണവിധേയരായ എലികളില്‍ രണ്ട് വ്യത്യസ്തമായ അസുഖകരമായ ഓര്‍മ്മകള്‍ സൃഷ്ടിച്ച ശേഷം അവ ലിങ്ക് ചെയ്യുകയും ഓര്‍മ്മയില്‍ നിന്ന് പൂര്‍ണമായി മായ്ക്കുകയായിരുന്നു.

അസുഖകരമായ ഓര്‍മ്മകള്‍ ഉണ്ടായ സമയത്ത് സജീവമായിരുന്ന ന്യൂറോണുകളില്‍ നിന്ന് ഓര്‍മ്മകള്‍ ഇല്ലായ്മ ചെയ്യുന്ന ഒപ്‌റ്റോജെനിറ്റിക്‌സ് സാങ്കേതികവിദ്യയിലൂടെയാണ് ഓര്‍മകള്‍ മായ്ച്ചു കളഞ്ഞത്. അസുഖകരമായ ഓര്‍മ്മകള്‍ മൂലം കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന രോഗികളുടെ ചികിത്സയ്ക്ക് ഫലപ്രദമാണ് പുതിയ കണ്ടെത്തല്‍ എന്നാണ് കരുതപ്പെടുന്നത്. വിഷമിപ്പിക്കുന്ന ഓര്‍മ്മകള്‍ മനസില്‍ തങ്ങി നില്‍ക്കുന്നത് മറ്റ് പലവിധ അസുഖങ്ങള്‍ക്കും കാരണമാകുന്നു എന്നതുമാണ് ഇത്തരം കണ്ടെത്തലിലേയ്ക്ക് ശാസ്ത്രഞ്ജരെ നയിച്ചത്‌

Related posts