കൊച്ചി: പാലക്കാട്-എറണാകുളം മെമു ട്രെയിൻ പാളം തെറ്റിയ സംഭവത്തിൽ ഉത്തരവാദികളായ അഞ്ച് ഉദ്യോഗസ്ഥരെ റെയിൽവേ സസ്പെൻഡ് ചെയ്തു. ടെക്നിക്കൽ, ഓപ്പറേഷണൽ, സിഗ്നലിംഗ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.
കളമശേരി റെയിൽവേ സ്റ്റേഷനു സമീപം വ്യാഴാഴ്ച രാവിലെ 11:45നായിരുന്നു മെമു പാളം തെറ്റിയത്. അപകടത്തിൽ ആളപായമില്ല.