കണ്ടാല്‍ ആളൊരു മാന്യന്‍. രാവിലെ മാന്യമായ വേഷം ധരിച്ച് വീട്ടില്‍ നിന്നും ഓഫീസിലേക്ക്. രാത്രിയായാല്‍ സ്ത്രീ വേഷം ധരിച്ച് അണിഞ്ഞൊരുങ്ങി കിടപ്പറയിലേക്ക്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും കാര്യങ്ങള്‍ക്കു മാറ്റമില്ലാതെ വന്നതോടെയാണ് ഐടി ജീവനക്കാരിയായ യുവതി ഭര്‍ത്താവില്‍ നിന്നും മോചനം തേടി പോലീസിനെ സമീപിച്ചത്. ബംഗളൂരുവിലെ ഇന്ദിരാനഗര്‍ സ്വദേശിനിയാണ് ഭര്‍ത്താവിന്റെ രതിവൈകൃതത്തില്‍ മനം മടുത്ത് വിവാഹബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നത്.
വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും കിടപ്പറയില്‍ ഒരു ദിവസം പോലും തങ്ങള്‍ ഭാര്യാ-ഭര്‍ത്താക്കന്മാരെപ്പോലെ ജീവിച്ചിട്ടില്ലെന്നും യുവതി വ്യക്തമാക്കി. ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ഒരു സ്ത്രീയെ പോലെയാണ് വീട്ടില്‍ പെരുമാറുന്നതെന്നും അയാള്‍ക്ക് സ്വവര്‍ഗ്ഗാനുരാഗ ബന്ധത്തിനാണ് താത്പര്യമെന്നും യുവതി പരാതിയില്‍ പറയുന്നു.
വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്. ആദ്യ രാത്രിയില്‍ തന്നെ സാരിയുടുത്താണ് അദ്ദേഹം മുറിയിലെത്തിയത്. പിന്നീട് ഇത് പതിവായി. തന്നാലാകും വിധം അദ്ദേഹത്തെ മാറ്റിയടുക്കാന്‍ ശ്രമിച്ചിട്ടും ഫലം കാണാതിരുന്നത് വിവാഹമോചനത്തിലേക്ക് നയിക്കുകയായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു.