സിനിമയിലേക്ക് താന്‍ തീരുമാനിച്ചു വന്നതല്ല. സയന്‍സ് ഇഷ്ടമായതുകൊണ്ട് അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹിച്ചിരുന്നത്.
പത്താം ക്ലാസ് കഴിഞ്ഞ് പതിനൊന്നില്‍ പഠിക്കുമ്പോഴാണ് സിനിമയിലേക്കുള്ള ഓഫര്‍ വരുന്നത്. അമ്മ ടീച്ചറായിരുന്നു. അമ്മ സ്കൂളില്‍ ഷേക്സ്പിയറിന്റെ നാടകങ്ങളൊക്കെ ചെയ്തിരുന്നു.
അങ്ങനെ ടാലന്റുള്ള ആളാണ് അമ്മ. അമ്മയുടെ ഒരു വിദ്യാര്‍ഥിയാണ് വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടില്‍ വന്നപ്പോള്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നതിനെപ്പറ്റി പറഞ്ഞത്.
അതിലേക്ക് എന്നെ അഭിനയിക്കാന്‍ വിളിച്ചു. സിനിമയുമായി യാതൊരു ബന്ധവുമില്ലെന്ന് അച്ഛന് പറഞ്ഞു. എന്നാല്‍ സിനിമയെക്കുറിച്ച് എല്ലാ കാര്യങ്ങളും അറിയാവുന്ന എന്‍സൈക്ലോപീഡിയ ആണ് അമ്മ.
ഭാഷാ വ്യത്യാസമില്ലാതെ എല്ലാ സിനിമയും അമ്മ കാണും. എന്നെ അഭിനയിപ്പിക്കാന്‍ അമ്മ ആഗ്രഹിച്ചു. അങ്ങനെയാണ് പോയത്.
പക്ഷേ ആദ്യം പറഞ്ഞ സിനിമ നടന്നില്ല. അദ്ദേഹത്തിന്റെ സുഹൃത്ത് എടുക്കുന്ന സിനിമയിലേക്ക് എന്നെ നിര്‍ദേശിച്ചു. അന്ന് ആയിരം രൂപ അഡ്വാന്‍സ് ആയി തന്നു. – മേനക