കേരളത്തില്‍ ശങ്കര്‍-മേനക കോമ്പിനേഷന്‍ ഇത്രയും ആരാധകരുണ്ടെന്ന് അറിയില്ലായിരുന്നു. കല്യാണം കഴിഞ്ഞ് കേരളത്തിലേക്ക് വന്നപ്പോഴാണ് ഇവിടെ ഇങ്ങനെ പ്രേക്ഷകര്‍ ചിന്തിക്കുന്നുണ്ടെന്നും ഇത്ര ഇംപാക്ട് ഉണ്ടെന്നും മനസിലായതെന്ന് നടി മേനക
മുന്‍പ് ചെന്നൈയിലായിരുന്നപ്പോള്‍ അത് മനസിലായിരുന്നില്ല. കല്യാണം കഴിഞ്ഞ് ഭര്‍ത്താവ് സുരേഷിന്റെ കൂടെ ഗുരുവായൂരില്‍ തൊഴാന്‍ പോയപ്പോള്‍ മേനകച്ചേച്ചീ, എവിടെ ശങ്കരേട്ടന് എന്ന് വരെ ആളുകള്‍ ചോദിച്ചിട്ടുണ്ട്.
ശങ്കറിനും സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്രയും ആരാധകരുള്ള കാര്യം അന്ന് സിനിമയില്‍ അഭിനയിക്കുമ്പോള്‍ അറിയുമായിരുന്നെങ്കില്‍ ഇപ്പോഴത്തെ അഭിനേതാക്കള്‍ ചെയ്യുന്ന പോലെ അന്ന് പ്ലാന്‍ ചെയ്ത് കൂടുതല്‍ സിനിമകള്‍ ചെയ്യുമായിരുന്നുവെന്ന് മേനക പറയുന്നു