മലയാള സിനിമയിലെ മുൻനിര നായികയായി ഒരുകാലത്ത് തിളങ്ങിനിന്ന നടിയാണ് മേനക സുരേഷ്.
സിനിമാ നിർമാതാവായ സുരേഷ് കുമാറാണ് മേനകയെ വിവാഹം ചെയ്തത്. 1987ൽ ആയിരുന്നു ഇരുവരുടേയും വിവാഹം.
വിവാഹശേഷം സിനിമയിൽനിന്നും മാറിനിന്ന മേനക ഒരുനീണ്ട ഇടവേളയ്ക്കുശേഷം ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേക്കു തിരിച്ചുവന്നത്. പിന്നീടു സിനിമയിലും സജീവമായി.
ഇവരുടേതു പ്രണയ വിവാഹമായിരുന്നു. പൂച്ചക്കൊരു മൂക്കുത്തി സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ നടക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്.
മലയാള സിനിമയിലെ മാതൃകാ താരദമ്പതികളായാണ് മേനകയെയും സുരേഷിനെയും പലരും വിശേഷിപ്പിക്കാറുള്ളത്.
എതിര്‍പ്പുകളെയും സ്നേഹത്തോടെയുള്ള കരുതലുകളെയും മുന്നറിയിപ്പുകളെയും അവഗണിച്ചായിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവരും മുമ്പ് നൽകിയ അഭിമുഖം ഇപ്പോൾ വീണ്ടും വൈറലാവുകയാണ്.
സുരേഷിനെ കുറിച്ചുള്ള കൊച്ചുകൊച്ചു പരാതികൾ എണ്ണിപ്പറയുന്ന കുട്ടിക്കളി മാറാത്ത മേനകയാണ് വീഡിയോയിലുള്ളത്.
നടിയും അവതാരകയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി അവതരിപ്പിച്ച പരിപാടിയിൽ മേനകയും സുരേഷും ഒരുമിച്ച് പങ്കെടുത്ത വീഡിയോയാണത്.
സുരേഷ് എന്നും തന്നോടൊപ്പം ഉണ്ടാകണമെന്ന ആഗ്രഹമാണുള്ളതെന്നും എന്നാൽ വല്ലപ്പോഴും മാത്രമാണ് അത്തരം സന്ദർഭങ്ങൾ തനിക്കു വീണുകിട്ടുന്നത് എന്നുമാണ് മേനക പറയുന്നത്.
മിഥുനത്തിലെ മോഹൻലാലിന്റെയും ഉർവശിയുടെയും ഹണിമൂൺ പോലെയായിരുന്നു തങ്ങളുടെ ഹണിമൂണുമെന്നും ഹണിമൂൺ കഥ പ്രിയദർശനോട് പറഞ്ഞപ്പോഴാണ് അദ്ദേഹം സിനിമയാക്കിയതെന്നും മേനക പറയുന്നു.
എനിക്ക് വലിയ വലിയ ആഗ്രഹങ്ങളില്ല ചെറിയ ആഗ്രഹങ്ങൾ മാത്രമേയുള്ളൂ. വല്ലപ്പോഴും ഒരുമിച്ച് ഒരു സിനിമയ്ക്ക് പോവുക.
കപ്പലണ്ടി കഴിക്കുക. എപ്പോഴെങ്കിലും പുറത്ത് കറങ്ങാൻ പോവുക എന്നിവയാണത്. എന്നാൽ സുരേഷിന് അതിനോട് താൽപര്യവുമില്ല. അതിനായി സമയം കണ്ടെത്താറുമില്ലെന്നും മേനക പറയുന്നു. -പിജി