മയക്കുമരുന്നു കള്ളക്കടത്തിലൂടെ കുപ്രശസ്തമായ രാജ്യമാണ് മെക്സിക്കോ. മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും കൊലപാതകങ്ങളും അവിടെ പുതിയ കാര്യമല്ല.
മെക്സിക്കോയിലെ കുപ്രസിദ്ധ ക്രിമിനൽ സംഘമാണ് ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലുമായി (സിജെഎൻജി). പുതിയതായി പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് സൈന്യത്തിന്റേതിന് സമാനമായ ആയുധങ്ങളും യൂണിഫോമുമാണ് സിജെഎൻജിയിലെ ആളുകൾക്ക് എന്നതാണ്.
രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ സിജെഎൻജി പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ അത്യാധുനിക തോക്കുകൾ കവചിത വാഹനങ്ങൾ “സിജെഎൻജി’എന്ന് എഴുതിയ യൂണിഫോമുകൾ ധരിച്ച സംഘാഗങ്ങൾ എന്നവരെ കാണാം.
75 അംഗ സംഘമാണ് വീഡിയോയിൽ യൂണിഫോമിലുള്ളത്. സൈന്യത്തിന്റേതിന് സമാനമായ 20 വാഹനങ്ങളും കാണാം. സർക്കാരിനുള്ള സന്ദേശമായാണ് വീഡിയോയെ അധികൃതർ കാണുന്നത്.
തങ്ങളുടെ പി്ന്നിലാണ് സർക്കാരെന്ന സന്ദേശമാണ് വീഡിയോയിലൂടെ സിജെഎൻജി നൽകുന്നത്. രാജ്യനിയമങ്ങൾ പോലും സിജെഎൻജിയെ ഭയക്കും. കാരണം യാതൊരു ദയയുമില്ലാത്തവരാണ് ഇക്കൂട്ടർ. പോലീസ് ഉദ്യോഗസ്ഥർ പോലും സിജെഎൻജി എന്നു കേട്ടാൽ ഞെട്ടി വിറയ്ക്കും.
കഴിഞ്ഞമാസമാണ് മെക്സിക്കോ സിറ്റി പൊലീസ് മേധാവിയെ സംഘം വധിക്കാൻ ശ്രമിച്ചത്. ഗ്രനേഡുകളും .50 സ്നിപർ റൈഫിളും ഉപയോഗിച്ചാണ് പോലീസ് മേധാവിയുടെ കവചിത വാഹനത്തെ സംഘം ആക്രമിച്ചത്.
രണ്ട് അംഗരക്ഷകരെയും ഒരു സ്ത്രീയെയും കൊലപ്പെടുത്തി. പോലീസ് മേധാവി ഒമർ ഗാർക്ക ഹാർഫുച്ചിനു തോളിനും കഴുത്തെല്ലിനും കാൽമുട്ടിനും വെടിയേറ്റെങ്കിലും ജീവൻ തിരികെക്കിട്ടി.
മെക്സിക്കോയിലെ മയക്കുമരുന്ന് കടത്തുകാർ പതിവായി ജഡ്ജിമാരെയും പോലീസിനെയും ലക്ഷ്യം വയ്ക്കാറുണ്ട്. ജാലിസ്കോയുടെ നേതാവായ എൽ മെൻചോ തലയ്ക്കു 10 മില്യൻ ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്.
മാർച്ചിൽ അമേരിക്കയിലുടനീളം നടത്തിയ റെയ്ഡുകളിൽ നൂറുകണക്കിനു ജാലിസ്കോ പ്രവർത്തകരെ യുഎസ് അധികൃതർ അറസ്റ്റ് ചെയ്തിരുന്നു.
ലഹരിമരുന്നു മാഫിയകൾ ഐഎസിനെക്കാൾ അപകടകാരികളാണ്. 2014ൽ 9,000 പൗരൻമാരെയാണ് ഐഎസ് ഇറാക്കിൽ മാത്രം കൊന്നുതള്ളിയത്. എന്നാൽ 2013ൽ മാത്രം മെക്സിക്കോയിലെ മയക്കുമരുന്നു മാഫിയ കൊന്നത് 16,000ത്തോളം നിരപരാധികളെയാണ് യുഎൻ പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.