എന്റെ അമ്മ വളരെ സ്ട്രിക്ട് ആയിരുന്നു, അതേ പോലെതന്നെ ഫൺ ക്യാരക്ടറുമായിരുന്നു. ഞാൻ ഷൂട്ടിംഗിനു പോകേണ്ട സമയം, ഞാൻ ചെയ്യുന്ന ജോലി അതൊക്കെ വളരെ പെർഫെക്ടായി ചെയ്യണം എന്നാണ് അമ്മ പറയുക.
അതുകൊണ്ടുതന്നെ അക്കാര്യത്തിൽ അമ്മ വളരെ സ്ട്രിക്ട് ആയിരുന്നു. നമ്മൾ ഒട്ടും ഡൗൺ ആകാതെ, ചെയ്യുന്ന കാര്യത്തിൽ പൂർണ ശ്രദ്ധ കൊടുക്കണം എന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്.
ഞാൻ പൂർണമായും മലയാളി ആണെന്ന് പറയാൻ കഴിയില്ല. അമ്മ കണ്ണൂർക്കാരിയാണ്. അച്ഛൻ തെലുങ്ക് നാട്ടിൽനിന്നുമാണ്. ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്.
എന്റെ മോൾ ഇപ്പോൾ ഏഴാം ക്ലാസിലാണ്. എന്റെ മോൾ ഞാൻ ഒരു സൂപ്പർ അമ്മ ആണെന്ന് ഇപ്പോൾ പറയുമെന്ന് തോന്നുന്നില്ല. ഇപ്പോൾ ഞാൻ കുറച്ചു സ്ട്രിക്ടാണ്.
ഈ സമയത്ത് അങ്ങനെ വേണമെന്ന് തോന്നുന്നു. ഒരു കാര്യം വേണ്ടെന്ന് പറഞ്ഞാൽ വേണ്ട എന്ന രീതിയിലാണ് ഇപ്പോൾ പോകുന്നത്. പക്വത വന്ന് കഴിയുമ്പോൾ ചിലപ്പോൾ സൂപ്പർ മോം ആണെന്ന് പറഞ്ഞേക്കാം. -മീന