തലശേരി: കേരളത്തിലെ പ്രധാന നഗരങ്ങളിൽ പിടിമുറുക്കി പുരുഷ സെക്സ് മാഫിയ. ഒരു മണിക്കൂറിന് രണ്ടായിരം മുതൽ അയ്യായിരം രൂപ വരെയും ഒരു രാത്രിക്കു പതിനായിരം രൂപവരെയും ഈടാക്കുന്ന സുന്ദരവില്ലൻമാർ രംഗത്ത്. രഹസ്യ കോഡിൽ ഇവരുടെ വാട്സാപ്പ് കൂട്ടായ്മയും സജീവമാണ്.
ഫോൺസംഭാഷണം
തെക്കൻ കേരളത്തിൽ മാത്രം സജീവമായിരുന്ന ഈ സംഘം വടക്കേ മലബാറിലും ശ്യംഖല തീർത്തു കഴിഞ്ഞു. ഇതു സംബന്ധിച്ചു വടക്കെ മലബാറിലെ പ്രമുഖ നഗരത്തിലെ വില്ലയിൽ താമസിക്കുന്ന വീട്ടമ്മയും ഏജന്റും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം രാഷ്ട്രദീപികയ്ക്കു ലഭിച്ചു.
കുടുംബിനികളെ…
സുന്ദരന്മാരുടെ വയസും നിറവും ഉൾപ്പെടെ വിവരിച്ചാണ് ഏജന്റുമാർ കുടുംബിനികളെ വലയിൽ വീഴ്ത്തുന്നത്. വാട്സാപ്പ് വഴി ഫോട്ടോ അയച്ചു കൊടുത്തും മാളുകളിൽ വച്ച് നേരിട്ടു കണ്ടും കച്ചവടം ഉറപ്പിക്കാനുള്ള സൗകര്യവും ഏജന്റുമാർ ഒരുക്കുന്നുണ്ട്. ഈ സംഘം ഉപയോഗിക്കുന്ന മൊബൈൽ നമ്പറുകളുടെ വിലാസം ട്രൂ കോളുകളിൽ പോലും വ്യക്തമല്ല.
വാഗ്ദാനം!
സുരക്ഷ സംബന്ധിച്ച് ഉറപ്പു നൽകുന്ന സംഘം ലൈംഗിക സുരക്ഷയ്ക്കുള്ള സംവിധാനങ്ങളും ഒപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. ആവശ്യക്കാരായ സ്ത്രീകളുടെ പ്രായമനുസരിച്ചു തുക നിശ്ചയിക്കുന്ന സംഘം പല കുടുംബങ്ങളുടേയും സമാധാനം ഇതിനകം തകർത്തു കഴിഞ്ഞു.
കുരുക്ക്
കൗതുകത്തിനായി പോലും വിളിക്കുന്ന വീട്ടമ്മമാരെ വലയിൽ വീഴ്ത്താൻ വനിതാ ഏജന്റുമാരും ഈ സംഘത്തിനുണ്ട്. ആവശ്യക്കാരുടെ ഫോണിലേക്ക് ആകർഷകമായ പല കാര്യങ്ങളും അയച്ചുകൊടുക്കും. ഒരിക്കൽ വലയിൽ വീഴുന്ന സത്രീകൾ പിന്നീട് രക്ഷപ്പെടാൻ പറ്റാത്ത കുരുക്കിലാണ് എത്തപ്പെടുന്നത്.
ആഡംബരകാറുകൾ
സുന്ദരമായി വസ്ത്രം ധരിച്ച് ആഡംബര കാറുകളിലാണ് സുന്ദരന്മാരായ യുവാക്കൾ ഇരകളുടെ അടുത്ത് എത്തുന്നത്. ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ യുവാക്കളും ഈ സംഘത്തിലുണ്ട്. ഇരകൾ ആഗ്രഹിക്കുന്ന സ്റ്റാറ്റസ് അനുസരിച്ചുള്ള വാഹനത്തിൽ സുന്ദരന്മാരെ താമസ സ്ഥലത്ത് എത്തിക്കുമെന്ന വാഗ്ദാനവും സംഘം നൽകുന്നുണ്ട്.