ആര്‍ത്തവചക്രം അറിയാനുള്ള നിരവധി ആപ്പുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ ഇത്തരം ആപ്പുകള്‍ ഫോണിന്റെ സ്പേസ് അപഹരിക്കാന്‍ സാധ്യതയുള്ളതിനാല്‍ പലരും ഇത് പതിവായി ഫോണിലിടാന് മടിയ്ക്കും.
അങ്ങനെയുള്ളവര്‍ക്ക് സഹായകമായ ഒരു ചാറ്റ്ബോറ്റിനെ അവതരിപ്പിച്ചിരിക്കുകയാണ് സിറോണ ഹൈജീന്‍ എന്ന കമ്പനി.
വാട്സ്ആപ്പില്‍ +919718866644 എന്ന നമ്പറിലേക്ക് ‘ഹായ്’ എന്ന് മെസ്സേജ് ചെയ്യുന്നവര്‍ക്ക് അവരുടെ ആര്‍ത്തവചക്രം അറിയാന്‍ സാധിക്കും.
മൂന്ന് കാര്യങ്ങളിലാണ് ചാറ്റ്ബോട്ട് സഹായിക്കുക; ഒന്ന് ആര്‍ത്തവചക്രം ട്രാക്ക് ചെയ്യാന്‍, രണ്ട് ഗര്‍ഭം ധരിക്കാന്‍, മൂന്ന് ഗര്‍ഭം ഒഴിവാക്കാന്‍.
അതേസമയം ഇതിനായി ഉപയോക്താക്കള്‍ അവരുടെ അവസാന ആര്‍ത്തവചക്രവും, അതിന്റെ ദൈര്‍ഘ്യവും, ക്രമവും നല്‍കേണ്ടതുണ്ട്.
നിങ്ങളുടെ ആര്‍ത്തവത്തിന്റെ ആദ്യ ദിവസം മുതല്‍ അടുത്ത ആര്‍ത്തവത്തിന് ഒരു ദിവസം മുമ്പ് വരെയുള്ള ദിവസങ്ങള്‍ വരെയുള്ള ദൈര്‍ഘ്യം എങ്ങനെയാണെന്നും ചാറ്റ്ബോട്ട് ചോദിക്കും.
ഭാവി കാലയളവുകളെക്കുറിച്ചുള്ള കൃത്യമായ പ്രവചനങ്ങള്‍ക്ക് ഇത് ആവശ്യമാണ്.
ചാറ്റ്ബോട്ട് നിങ്ങളെ വരാനിരിക്കുന്ന ആര്‍ത്തവ തീയതികളെക്കുറിച്ച് ഓര്‍മിപ്പിക്കും. വാട്ട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്ഫോമിലാണ് ചാറ്റ്ബോട്ട് ലഭ്യമാവുക.
ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ അണ്ഡോത്പാദന ചക്രത്തെക്കുറിച്ചുള്ള അപ്ഡേറ്റും ഇത് നല്‍കും.
ഫെര്‍ടൈല്‍ സമയം നോക്കി ഗര്‍ഭധാരണം ഒഴിവാക്കാന്‍ ശ്രമിക്കുന്നവരെ അത് ഓര്‍മപ്പെടുത്താനുള്ള ഓപ്ഷനുമുണ്ട്, ഇതിന്റെയെല്ലാം കൃത്യത നിങ്ങള്‍ നല്കുന്ന വിവരത്തെ ആശ്രയിച്ചിരിക്കും.
നിങ്ങളുടെ ആര്‍ത്തവ ചക്രത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ അതിനനുസരിച്ച് ചാറ്റ്ബോട്ടിലും മാറ്റം വരും. അതുകൊണ്ട് തന്നെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനും ചാറ്റ്ബോട്ട് നല്‍കിയിട്ടുണ്ട്.
ചാറ്റ്ബോട്ടിന് പുറമെആര്ത്തവ ആരോഗ്യത്തിനും ശുചിത്വത്തിനുംമാറ്റും സഹായിക്കുന്ന ആപ്പും സിറോണയ്ക്കുണ്ട്.