പോത്തൻകോട്: ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുണ്ടാത്തലവൻ ചികിത്സയിലിരിക്കെ മരിച്ചു.
ദിവസങ്ങൾക്കു മുന്പ് ചന്തവിളയിൽ ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ശ്രീകാര്യം പോങ്ങുംമൂട് ബാപ്പുജി നഗർ രോഹിണിയിൽ മെന്റൽ ദീപു എന്ന് വിളിക്കുന്ന ദീപു (39) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി സുഹൃത്തുക്കൾ ചേർന്ന് ചന്തവിളയിലെ കടത്തിണ്ണയിലിരുന്ന് മദ്യപിക്കുന്നതിനിടെ സംഘർഷമുണ്ടാവുകയും ദീപുവിന്റെ തലയ്ക്ക് ബിയർ കുപ്പി കൊണ്ടും കല്ലുകൊണ്ടും അടി ഏൽക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ദീപുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു.
നിരവധി കേസുകളിൽ പ്രതിയും ഗുണ്ടാലിസ്റ്റിൽ ഉള്ള ആളുമാണ് ദീപുവെന്ന് പോലീസ് പറഞ്ഞു.
ആക്രമണം നടന്നതിനുശേഷം സംഭവുമായി ബന്ധപ്പെട്ട് ശാസ്തവട്ടം കുണ്ടയത്തു ക്ഷേത്രത്തിനു സമീപം ഗിരിജാ ഭവനിൽ പ്രവീൺ കുമാർ (32),
ഇടക്കരിയ്ക്കകം ബി.എൽ ഭവനിൽ ലിബിൻ (32), അരുവിക്കരക്കോണം ചിറ്റൂർ പൊയ്ക വീട്ടിൽ സുനിൽ കുമാർ എന്ന അയിരൂപ്പാറ കുട്ടൻ (46),
കല്ലടിക്കോട് സ്റ്റീഫൻ എന്നു വിളിക്കുന്ന ശബരി ( 31 ) നേരത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.