പേരൂർക്കട: മാനസികാരോഗ്യ കേന്ദ്രത്തിൽ കൊല്ലം ശാസ്താംകോട്ട സ്വദേശിനി സ്മിതകുമാരി മരിച്ച സംഭവത്തിൽ ഫോറൻസിക് ഡോക്ടർ ഇന്ന് ആശുപത്രി സന്ദർശിക്കും.
വിശദമായ പരിശോധനകൾക്ക് സിസിടിവി കാമറയുടെ ഹാർഡ് ഡിസ്ക് ഫോറൻസിക് പരിശോധനയ്ക്ക് എടുത്തിരുന്നു. ഇതിന്റെ റിപ്പോർട്ട് ഇതുവരെ വന്നിട്ടില്ല.
അതേസമയം യുവതി മരിച്ചത് സംബന്ധിച്ച് പോലീസിന്റെ അന്വേഷണം ഊർജിതമായി നടന്നുവരികയാണ്. മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ ഭാഗത്തുനിന്ന് മർദനം ഉണ്ടായിട്ടുണ്ടോ എന്നുള്ളതാണ് പ്രധാനമായുള്ള അന്വേഷണം.
അതേസമയം ഏതെങ്കിലും വിധത്തിൽ മറിഞ്ഞുവീണു യുവതിയുടെ ശരീരത്തിൽ ക്ഷേത്രമേൽക്കാമെന്നതും പോലീസ് തള്ളിക്കളയുന്നില്ല.
അസ്വാഭാവികമായ രീതിയിൽ മാനസികാരോഗ്യ കേന്ദ്രത്തിന് ഉള്ളിലേക്ക് ആരെങ്കിലും പ്രവേശിച്ചോ എന്നുള്ള കാര്യം സിസിടിവി ദൃശ്യങ്ങളിൽനിന്ന് അറിയാൻ സാധിക്കും.
ഇതിനു വേണ്ടിയാണ് ഹാർഡ് ഡിസ്ക് പരിശോധനയ്ക്ക് എടുത്തിരിക്കുന്നത്. യുവതിയുടെ തലയ്ക്ക് ക്ഷതം ഏറ്റിട്ടുണ്ടെന്നും ഞരമ്പുകൾക്ക് മുറിവുണ്ടായിട്ടുണ്ടെന്നും കാലിലെയും കൈകളിലെയും എല്ലുകൾക്ക് ഒടിവുണ്ടായിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.