നടന് ടൊവിനോ തോമസിനെ ഇന്‍സ്റ്റഗ്രാമിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്തി പോലീസ് കണ്ടെത്തിയ പ്രതി മാനസിക വെല്ലുവിളി നേരിടുന്ന യുവാവ്.
കൊല്ലം സ്വദേശിയായ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചു വരികയാണ്.
ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ രീതിയിലാണ് സംസാരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞയാഴ്ചയാണ് സമൂഹമാധ്യമത്തിലൂടെ അപമാനപ്പെടുത്തിയെന്ന ടൊവിനോ തോമസിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഇന്‍സ്റ്റാഗ്രാമിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാട്ടി ടൊവിനോ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
പരാതിക്കൊപ്പം ഇതിന് ആസ്പദമായ ഇന്‍സ്റ്റഗ്രാം ലിങ്കും നല്കി. കമ്മീഷണര്‍ക്ക് നല്കിയ പരാതി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു. എറണാകുളം പനങ്ങാട് പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.