ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ൽ മാ​ന​സി​ക സ​മ്മ​ർ​ദം: ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി വ​നി​താ നേ​താ​വ് ജീ​വ​നൊ​ടു​ക്കി

സൂ​റ​ത്ത്: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ ബി​ജെ​പി പ്രാ​ദേ​ശി​ക വ​നി​താ നേ​താ​വി​നെ സ്വ​ന്തം വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. സൂ​റ​ത്തി​ലെ വാ​ർ​ഡ് 30ൽ ​ബി​ജെ​പി​യു​ടെ മ​ഹി​ളാ മോ​ർ​ച്ചാ​നേ​താ​വാ​യി​രു​ന്ന ദീ​പി​ക പ​ട്ടേ​ൽ (34) ആ​ണ് മ​രി​ച്ച​ത്. ത​നി​ക്ക് വ​ലി​യ സ​മ്മ​ര്‍​ദ​മു​ണ്ടെ​ന്നു മ​രി​ക്കു​ന്ന​തി​നു മു​ൻ​പ് ദീ​പി​ക പ​റ​ഞ്ഞി​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ട്. ദീ​പി​ക​യു​ടെ ഭ​ര്‍​ത്താ​വ് ക​ര്‍​ഷ​ക​നാ​ണ്. ഇ​വ​ര്‍​ക്ക് മൂ​ന്നു കു​ട്ടി​ക​ളു​മു​ണ്ട്.

യു​വ​തി​യെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ച്ച കാ​ര​ണം എ​ന്തെ​ന്നു ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ആ​ത്മ​ഹ​ത്യാ കു​റി​പ്പു​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ദീ​പി​ക​യു​ടെ ഫോ​ൺ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. കോ​ൾ റെ​ക്കോ​ർ​ഡു​ക​ളും വി​ശ​ക​ല​നം ചെ​യ്തു വ​രു​ന്നു.

മ​രി​ക്കു​ന്ന​തി​ന് മു​ൻ​പ് ദീ​പി​ക ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ര്‍ ചി​രാ​ഗ് സോ​ള​ങ്കി​യെ വി​ളി​ച്ചി​രു​ന്നു. താ​ൻ സ​മ്മ​ർ​ദ​ത്തി​ലാ​ണെ​ന്നും ജീ​വി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ദീ​പി​ക ചി​രാ​ഗി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. ചി​രാ​ഗ് എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ദീ​പി​ക​യു​ടെ മു​റി​യു​ടെ വാ​തി​ൽ അ​ട​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

13, 14, 16 വ​യ​സു​ള്ള മ​ക്ക​ൾ മ​റ്റൊ​രു മു​റി​യി​ലാ​യി​രു​ന്നു. വാ​തി​ൽ ത​ക​ർ​ത്ത് തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ ദീ​പി​ക​ മു​റി​യി​ൽ തൂ​ങ്ങി​യ നി​ല​യി​ലായിരുന്നു. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര‍​ണം സം​ഭ​വി​ച്ചി​രു​ന്നു. ആ​ത്മ​ഹ​ത്യ​യി​ൽ ആ​രെ​യും സം​ശ​യ​മി​ല്ലെ​ന്നു പ​റ​ഞ്ഞ ബ​ന്ധു​ക്ക​ൾ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്ത​ണ​മെ​ന്നു പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment