പരീക്ഷയൊക്കെ കഴിഞ്ഞ് അവധിക്കാലം ആഘോഷപൂർവമായി കൊണ്ടാടുകയാണ് വിദ്യാർഥികൾ. എന്നാൽ രണ്ട് മാസം കഴിഞ്ഞാൽ പരീക്ഷയുടെ റിസൾട്ട് വരുമെന്ന് ആലോചിക്കുന്പോൾ തന്നെ ഉണ്ടായിരുന്ന സന്തോഷം പെട്ടെന്ന് മാഞ്ഞു പോകുന്നു. ഇതിനു കാരണം വേറൊന്നുമല്ല, അധ്യാപകരുടേയും രകർത്താക്കളുടേയുമൊക്കെ സമ്മർദ്ദമാണ്.
നല്ല മാർക്ക് വാങ്ങിയില്ലങ്കിൽ സമൂഹം മണ്ടനെന്നും മണ്ടിയെന്നും വിളിക്കും എന്നൊക്കെയുള്ള പല മിഥ്യാ ധാരണകളും കുഞ്ഞുങ്ങളുടെ മനസിൽ കുത്തി നിറക്കുന്നതും ഇവരൊക്കെത്തന്നെയാണ്. എന്നാൽ ഈ മാർക്കിലൊന്നും വല്യ കാര്യമില്ലന്ന് തെളിയിക്കുകയാണ് യൂട്യൂബറായ അങ്കുർ വാരിക്കൂ.
ജീവിതത്തില്‍ ഈ മാര്‍ക്കുകള്‍ക്ക് വലുതായൊന്നും ചെയ്യാനില്ലെന്ന് തന്റെ പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് അങ്കുർ പറഞ്ഞു. പ്ലസ്ടു പരീക്ഷയില്‍ ഇംഗ്ലീഷിന് 100 ല്‍ 57 മാര്‍ക്ക് മാത്രമാണ് അങ്കുറിന് ലഭിച്ചത്. എന്നാൽ ആ സമയത്ത് തനിക്ക് വലിയ തോതിൽ സങ്കടവും, നിരാശയും തോന്നിയിരുന്നു. പക്ഷേ പോകെ പോകെ അതൊരു അവസരമാക്കി അങ്കുർ മാറ്റി.
തോൽവികളിൽ വീണ് പോകാതെ പതറാതെ സധൈര്യം മുന്നോട്ട് പോയ അദ്ദേഹം ഇന്ന് അറിയപ്പെടുന്ന യൂട്യൂബറും സംരംഭകനുമാണ്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് അത്യാവശ്യം നന്നായി താന്‍ ഇംഗ്ലീഷില്‍ ആശയവിനിമയം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് ടു പരീക്ഷയിൽ 100 ൽ 57 മാർ്കകായിരുന്നു തനിക്ക് ലഭിച്ചത്. ആ സമയത്ത് സത്യസന്ധമായി ഈ ദുരന്തം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല എന്ന് പറയാം. അന്നതെനിക്ക് വലിയൊരു പരാജയം പോലെ തോന്നി. എന്നാൽ ഇന്ന് ആളുകൾ എന്നെ നല്ല ആശയവിനിമയക്കാരൻ എന്ന് വിളിക്കുന്നതിൽ അഭിമാനമുണ്ട്.
നിങ്ങളുടെ മാർക്കുകൾക്ക് നിങ്ങളെ നിർവചിക്കാനുള്ള ശക്തിയില്ല. നിങ്ങൾക്ക് മാത്രമേ നിങ്ങളെ നിർവചിക്കാൻ അധികാരമുള്ളൂ. പലതവണ പരാജയപ്പെട്ട ഞാൻ തന്നെയാണ് അതിനുദാഹരണം. നിങ്ങൾ ഇപ്പോഴും ഇവിടെയുണ്ട് എന്നതാണ് നിങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം. നിങ്ങൾക്ക് സമയമുണ്ട്. നിങ്ങൾക്ക് നിങ്ങളുണ്ട്. അത് പരമാവധി പ്രയോജനപ്പെടുത്തുക എന്ന് അദ്ദേഹം വിദ്യാര്‍ഥികളെ പ്രചോദിപ്പിച്ചു.
യൂട്യൂബർ, സംരംഭകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനാണ് അങ്കുർ വാരിക്കൂ. നേരത്തെ ഗ്രൂപ്പൺ ഇന്ത്യയുടെ സിഇഒ ആയിരുന്നു അദ്ദേഹം. നിയർബൈയുടെ സഹസ്ഥാപകനും സിഇഒയും ആയിരുന്നു. 2021-ൽ, ‘ഡോ.എപിക് ഷിറ്റ്’ എന്ന പേരില്‍ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു.