ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയാല്‍ മെനു കാര്‍ഡ് തരൂ എന്നു പറയുന്നവരാണ് എല്ലാവരും. എന്തൊക്കെ കഴിക്കാനുണ്ടെന്നും അവയുടെ വില എന്താണെന്നും മനസിലാക്കാനാണിത്.
എന്നാല്‍, പുനെയിലെ ഒരു കഫേയില്‍ നിന്നും ഒരു മെനുകാര്‍ഡ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ചില അരുതുകള്‍ കൂടിയുള്ളതാണ് ഈ മെനുകാര്‍ഡ്.
സിഗററ്റ് വലിക്കരുത്, കടം തരില്ല. എന്നിവയൊന്നുമല്ലട്ടോ ഈ മെനുകാര്‍ഡിലെ അരുതുകള്‍. ലാപ്ടോപ് ഉപയോഗിക്കരുത്,
പുകവലിക്കരുത്, പുറത്തെ ഭക്ഷണം ഉപയോഗിക്കരുത്, ഉച്ചത്തില്‍ സംസാരിക്കരുത്, വിലപേശരുത്, ഭക്ഷണം മാറ്റി ചോദിക്കരുത്,
തീപ്പെട്ടി ചോദിക്കരുത്, ചൂതാട്ടത്തെക്കുറിച്ച് സംസാരിക്കരുത്, തലമുടി ചീകരുത്, പല്ല് തേക്കരുത്, കസേരയ്ക്ക് മുകളില്‍ കാല് വെക്കരുത്, ഉറങ്ങരുത്,
കാശ് തരാതെ മുങ്ങരുത്, മേശയ്ക്ക് കീഴെ ച്യുയിംഗം ഒട്ടിച്ചു വയ്ക്കരുത്, മൊബൈലില്‍ ഗെയിം കളിച്ചിരിക്കരുത്,
ഫുഡ് കൂപ്പണുകള്‍ എടുക്കില്ല, കാഷ്യറുമായി ഉല്ലാസ സംഭാഷണം പാടില്ല, സൗജന്യ ഉപദേശം വേണ്ട, എന്നിങ്ങനെ 19 കാര്യങ്ങളുടെ ഒരു നീണ്ട നിരയാണ് അരുത് എന്നു പറഞ്ഞ് ഈ മെനു കാര്‍ഡില്‍ നല്‍കിയിരിക്കുന്നത്.
എന്തായാലും അരുതുകളുടെ ഈ മെനു കാര്‍ഡ് വൈറലാണ്.