കാസർഗോഡ്: മേഴ്സിഡസ് കാറിന് ഇഷ്ട നന്പർ ലേലം പോയത് പത്തരലക്ഷം രൂപയ്ക്ക്. ഇന്നലെ കാസർഗോഡ് ആർടി ഓഫീസിൽ നടന്ന ലേലത്തിലാണ് തായലങ്ങാടി സ്വദേശിയും ഗൾഫിൽ ബിസിനസുകാരുമായ സഹീർ അബ്ദുള്ള കെഎൽ 14 യു 2 എന്ന നന്പർ സ്വന്തമാക്കിയത്.
44 ലക്ഷം രൂപയുടെ മേഴ്സിഡസ് ബെൻസ് സിഎൽഎ കാറിനാണ് ഇത്രയും വലിയ തുകയ്ക്ക് നന്പർ സ്വന്തമാക്കിയത്. വാശിയേറിയ ലേലത്തിൽ വിദ്യാനഗർ സ്വദേശിയും മംഗളുരുവിൽ ബിസിനസുകാരുമായ അഹമ്മദ് അഷ്റഫ് തന്റെ ഹാർലി ഡേവിഡ്സണ് ബൈക്കിനായി 10,01,000 രൂപ വരെ ലേലത്തിൽ മുന്നേറിയെങ്കിലും ഒടുവിൽ സഹീർ തന്നെ നന്പർ കരസ്ഥമാക്കുകായിരുന്നു.
ഭാര്യ ഹുസൈനത്ത് ഫർഹത്തിന്റെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കെഎൽ 14 യു 1 എന്ന നന്പർ തളങ്കര കെകെപുറം സ്വദേശി ഷഖീഫുള്ള 1,01,500 രൂപയ്ക്ക് സ്വന്തമാക്കി.