ഇതരസംസ്ഥാന തൊഴിലാളികള്‍ ബുദ്ധിയുടെ കാര്യത്തില്‍ മലയാളികളോട് പിടിച്ചുനില്‍ക്കില്ലെന്നു പറയുന്നത് ഇതുകൊണ്ടൊക്കെയാണ്. മലപ്പുറം കുറ്റുമുണ്ടയില് നടന്ന സംഭവത്തെക്കുറിച്ച് അറിഞ്ഞാല്‍ നിങ്ങളും ഇതുതന്നെ പറയും. പര്ദവില്പനയ്ക്കിറങ്ങിയതാണ് ബംഗാള്‍ സ്വദേശിയായ യുവാവ്. തക്കംകിട്ടിയാല്‍ വിലപിടിപ്പുള്ളതെന്തെങ്കിലും അടിച്ചുമാറ്റണമെന്ന ഉദ്ദേശത്തിലാണ് യുവാവിന്റെ വരവ്. വീട്ടുമുറ്റത്തിരുന്ന് വീട്ടമ്മയെ പര്‍ദ്ദ കാണിക്കുന്നതിനിടെ അവരുടെ മാല പൊട്ടിച്ച് വില്പനക്കാരന് ഓടിമറഞ്ഞു. എന്നാല്‍ കള്ളന്റെ പുറകെ പായാനോ അലറിക്കരയാനോ വീട്ടമ്മ തുനിഞ്ഞില്ല. കാരണം, കഴുത്തില്‍ കിടന്നത് വെറും 200 രൂപയുടെ റോള്‍ഡ് ഗോള്‍ഡായിരുന്നു.
സ്വര്‍ണം കിട്ടിയ സന്തോഷത്തില്‍ വില്പനയ്ക്കായി കൊണ്ടുവന്ന വസ്ത്രങ്ങളെല്ലാം വീട്ടുമുറ്റത്ത് ഇട്ടിട്ടായിരുന്നു യുവാവിന്റെ ഓട്ടം. വില്പ്പനക്കാരന് ഉപേക്ഷിച്ചുപോയത് 20 ഓളം വസ്ത്രങ്ങള്‍. 200 രൂപയുടെ മാലക്കു പകരമായി കിട്ടിയത് പതിനായിരം രൂപയെങ്കിലും വിലവരുന്ന പുതിയ വസ്ത്രങ്ങലും. മാലക്കള്ളന് കിട്ടിയതോ എട്ടിന്റെ പണിയും. ഏതായാലും കള്ളനെ കൈയോടെ കിട്ടാന്‍ കാത്തിരിക്കുകയാണ് വീട്ടുകാര്‍. കള്ളന് വസ്ത്രവും പോയി സ്വര്ണമൊട്ടു കിട്ടിയതുമില്ല.