പുത്തൂർ: പോലീസ് ഉദ്യേഗസ്ഥരുടെ സംഘടനയായ മേഴ്സി കോപ്സ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം പുത്തൂർ വെട്ടുകാടിൽ റവന്യു മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു.
കോവിഡ് മൂലം മാതാപിതാക്കൾ നഷ്ട്ടമായ അലീന, അനീന എന്നി വിദ്യാർഥികൾക്കാണ് മന്ത്രി കെ. രാജൻ വീടിന്റെ താക്കോൽ കൈമാറിയത്.
മാതാപിതാക്കളുടെ മരണം മൂലം ജീവിത യാത്രയിൽ തനിച്ചായി പോയ ഇവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് തൃശൂർ കമ്മീഷണർ ആർ ആദിത്യയുടെ നിർദേശത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുടെ കാരുണ്യ സംഘടനയായ മേഴ്സി കോപ്പ് വീട് നിർമാണം ഏറ്റെടുത്തത്.
സ്ഥലം എംഎൽഎയും റവന്യു മന്ത്രിയും കൂടെയായ അഡ്വ. കെ. രാജന്റെ ഇടപെടലിൽ പുത്തൂർ പഞ്ചായത്തിലെ വെട്ടുകാട് കണ്ടെത്തിയ മൂന്നു സെന്റ് സ്ഥലത്താണ് ഏഴു ലക്ഷം രൂപ ചെലവഴിച്ച് മനോഹരമായ വീട് അലീനക്കും, അനീനക്കുമായി പണി കഴിച്ചത്.
തുടർന്ന് ഇവർക്കുള്ള എല്ലാ സഹകരണങ്ങളും സഹായങ്ങളും ചടങ്ങിൽ വാഗ്ദാനം ചെയ്തു.തൃശൂർ സിറ്റി പോലീസ് കമ്മീഷ്ണർ ആർ. ആദിത്യ ഐ പി എസ് അധ്യക്ഷത വഹിച്ചു. ക്രൈംബ്രാഞ്ച് എസ്പി കെ .എസ് സുദർശൻ റിപ്പോർട്ട് അതരിപ്പിച്ചു.
പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, സ്ഥലം നൽകിയ നൗഷദ്, ബ്ലോക്ക് പഞ്ചായത്തംഗം പി.എസ്. ബാബു, മേഴ്സി കോപ്പ് ബോർഡ് അംഗം മാർട്ടിൻ, വാർഡ് മെന്പർ ധന്യ, കൗണ്സിലർ കരോളിൻ പെരിഞ്ചേരി, വർഗീസ് കണ്ടംകുളത്തി എന്നിവർ സംസാരിച്ചു.
ഒല്ലൂർ എസിപി കെ.സി. സേതു സ്വഗതം പറഞ്ഞു. ചടങ്ങിൽ സിഐ ബെന്നി ജേക്കബ് നന്ദിയും പറഞ്ഞു.