ചവറ: കുട്ടികളുടെ കഴിവിനനുസരിച്ച് വേണം അവരെ ഉന്നത വിദ്യാഭ്യാസത്തിന് വിടണ്ടേതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ചവറ കോവിൽത്തോട്ടം ലൂർദ് മാതാ ഹയർ സെക്കന്ററി സ്കൂളിലെ ലൂർദ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ക
എങ്ങനെയെങ്കിലും ഉന്നത വിദ്യാഭ്യാസത്തിനായി കുട്ടികളെ രക്ഷിതാക്കൾ തള്ളിവിടുന്നു. എന്നാൽ പലപ്പോഴും കോഴ്സുകൾ പൂർത്തീകരിക്കാൻ പോലും കുട്ടികൾക്ക് കഴിയുന്നില്ല. ഇത് അവരെ മാനസികമായി തകർക്കുന്നു. വാണിജ്യവൽക്കരണ വിദ്യാഭ്യാസ രംഗത്ത് ആർത്തിയോട് കൂടി സമ്പത്ത് ആർജിക്കാനുള്ള തിടുക്കത്തിൽ കുട്ടികളുടെ ഭാവി തുലയ്ക്കുന്നു. നമ്മുടെ വരും തലമുറകൾ ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള മാനസികമായ കരുത്ത് ആർജിക്കുന്നവരായി മാറ്റണം.
വിദ്യാലയങ്ങളിൽ മെച്ചപ്പെട്ട അന്തരീക്ഷം ഉണ്ടായാൽ മാത്രമേ മെച്ചപ്പെട്ട വിദ്യാഭ്യാസം ഉണ്ടാകുകയുള്ളു. ഹയർ എഡ്യുക്കേഷൻ മേഖലയിൽ ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ വളരെയധികമാണ്. കേരളത്തിൽ വിദ്യാഭ്യാസ മേഖല നേരിടുന്ന വെല്ലുവിളികൾ എങ്ങനെ നേരിടണം എന്നതിനെ കുറിച്ച് സർക്കാർ തലത്തിൽ ചർച്ച നടന്നുവരുന്നു. ചില തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യം ഉണ്ടെന്ന നിഗമനത്തിലാണ് സർക്കാർ. ബേബി ജോണിനെ മറക്കാൻ സാധിക്കുകയില്ല. ഇന്ന് നാം കാണുന്ന പുരോഗതിയിൽ വളരെയധികം റോൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
അസസ്ഥതകളുടെയും ആകുലതകളുടേയും അന്തരീക്ഷമാണ് ഇന്ന് ഉള്ളത്. മനസാന്നിധ്യവും ജീവിത നിലവാരരീതിയും കുറച്ചു കൂടി കുടുംബങ്ങളിൽ മെച്ചപ്പെട്ടാൽ മാത്രമേ പുതിയ തലമുറയ്ക്ക് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു.
എൻ. വിജയൻപിള്ള എംഎൽഎ, എഫ്ഐഎച്ച് അസിസ്റ്റന്റ് സുപ്പീരിയർ ജനറൽ സിസ്റ്റർ സജിതാ മേരി, കോവിൽത്തോട്ടം ഇടവക വികാരി ഫാ. ഷാനി ഫ്രാൻസിസ്, ശാസ്ത്രജ്ഞൻ ഡോ. ആർ. സേതുമാധവൻ, ബിന്ദു സണ്ണി, അനിൽ പുത്തേഴം, ബി. ഗോപകുമാർ, രാജേശ്വരി, പിടിഎ പ്രസിഡന്റ് ശ്രീകുമാർ, പ്രിൻസിപ്പൽ റെനോറ മേരി തുടങ്ങിയവർ പ്രസംഗിച്ചു.