കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ വ​ള​ര്‍​ച്ച നാ​ടി​ന്‍റെ പു​രോ​ഗ​തി​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​കമെന്ന്  മന്ത്രി

കൊല്ലം:പേ​രൂ​ര്‍ മീ​നാ​ക്ഷി​വി​ലാ​സം ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പു​തി​യ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ നി​ര്‍​വ​ഹി​ച്ചു. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ മ​ക്ക​ള്‍​ക്ക് മി​ക​ച്ച​നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ വ​ള​ര്‍​ച്ച നാ​ടി​ന്‍റെ പു​രോ​ഗ​തി​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​മ​ഗ്ര​മാ​റ്റം കൊ​ണ്ടു​വ​രാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.ജി​ല്ലാ​പ​ഞ്ചാ​യ​ത് ആ​രോ​ഗ്യ -വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ഡ്വ. ജൂ​ലി​യ​റ്റ് നെ​ല്‍​സ​ണ്‍ അ​ധ്യ​ക്ഷ​യാ​യി.

എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജീ​വ്, കൊ​റ്റ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​വി​നീ​ത​കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷെ​ര്‍​ളി സ​ത്യ​ദേ​വ​ന്‍, മു​ഖ​ത്ത​ല ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശോ​ഭ​നാ സു​നി​ല്‍, കൊ​റ്റ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ എ​സ്. ഷം​ല ബീ​വി, എ​ച്ച്. ഹു​സൈ​ന്‍, കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സ​തീ​ഷ്, ശൈ​ല​കു​മാ​രി, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 5.25 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് സ്കൂളിൽ പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്.

Related posts