കുണ്ടറ: മതസൗഹാർദം അട്ടിമറിച്ച് കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഇളന്പള്ളൂർ മുസ്ലിം ജമാ അത്ത് നിർമിച്ച മസ്ജിദിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന മതസൗഹാർദ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജമാഅത്ത് പ്രസിഡന്റ് നൗഷാദ് എം. വിളപ്പുറം അധ്യക്ഷത വഹിച്ചു. മുഹമ്മദ് നബിയുടെ ജീവിതവും സന്ദേശവും സമൂഹത്തിന് മാതൃകയാകണമെന്നും മന്ത്രി പറഞ്ഞു. എൻ. കെ. പ്രേമചന്ദ്രൻ എംപി ആമുഖപ്രഭാഷണം നടത്തി.
ഡോ. അലക്സാണ്ടർ ജേക്കബ് മതസൗഹാർദ സന്ദേശം നൽകി. സ്വാമി ഭൂവനാത്മാനന്ദ സരസ്വതി , ഫാ. സോളു കോശി രാജു, വി.പി. ഷുഹൈബ് മൗലവി, എ. അഹമ്മദ് കബീർ ചിറയിൽ, എ.കെ. അനീഷ്ഖാൻ ചരുവിള തുടങ്ങിയവർ പ്രസംഗിച്ചു.