മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക്ഷേ​മ​നി​ധി അം​ഗ​ത്വം ഉ​റ​പ്പാ​ക്ക​ണമെന്ന്  മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ

കൊല്ലം :സം​സ്ഥാ​ന​ത്തെ എ​ല്ലാ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ക്ഷേ​മ​നി​ധി അം​ഗ​ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ .മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മ​ത്സ്യ അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മ​ക്ക​ള്‍​ക്കാ​യി കേ​ര​ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ഏ​ര്‍​പ്പെ​ടു​ത്തി​യ വി​ദ്യാ​ഭ്യാ​സ-​കാ​യി​ക പ്രോ​ത്സാ​ഹ​ന പു​ര​സ്‌​കാ​ര വി​ത​ര​ണം കൊ​ല്ലം വി​മ​ല​ഹൃ​ദ​യ സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ച് പ്രസംഗിക്കുകയായിരുന്നു മ​ന്ത്രി.

ഒ​രാ​ള്‍ ക്ഷേ​മ​നി​ധി അം​ഗ​മാ​യാ​ല്‍ കു​ടും​ബ​ത്തി​ന് മു​ഴു​വ​ന്‍ ഇ​തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കും. അ​പ​ക​ട​ങ്ങ​ള്‍ നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക്ഷേ​മ​നി​ധി അം​ഗ​ത്വ​ത്തി​ന്റെ പ്ര​യോ​ജ​നം മ​ന​സി​ലാ​കു​ക. അ​ന​ര്‍​ഹ​ര്‍ അം​ഗ​ത്വം നേ​ടു​ന്ന​ത് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പ്ര​തേ്യ​ക സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ല്‍ പോ​യി സ​ര്‍​വ്വേ ന​ട​ത്തി വി​വ​ര​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ക്കാ​ന്‍ ബോ​ര്‍​ഡി​ന് സാ​ധി​ച്ചാ​ല്‍ ആ​ക്ഷേ​പ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നാ​കും.

കു​റ്റ​മ​റ്റ രീ​തി​യി​ല്‍ ക്ഷേ​മ​നി​ധി പ്ര​വ​ര്‍​ത്തി​ക്കു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ കാ​ലാ​നു​സൃ​ത​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​കുമെന്നും മ​ന്ത്രി പ​റ​ഞ്ഞു.മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സ-​കാ​യി​ക പ്രോ​ത്സാ​ഹ​ന പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ന് 47 ല​ക്ഷം രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്.

ഇ​തി​ല്‍ 14.75 ല​ക്ഷം രൂ​പ കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ​ഠി​ക്കാ​ന്‍ സൗ​ക​ര്യ​വും സ​ഹാ​യ​വും ഒ​രു​ക്കി​യാ​ല്‍ സ​മൂ​ഹ​ത്തിന്‍റെ മു​ഖ്യ​ധാ​ര​യി​ലെ​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്ന് ഈ ​കു​ട്ടി​ക​ള്‍ ഇ​തി​നോ​ട​കം തെ​ളി​യി​ച്ചു ക​ഴി​ഞ്ഞതായും മന്ത്രി പറഞ്ഞു.

എം. ​നൗ​ഷാ​ദ് എംഎ​ൽ എ അ​ധ്യ​ക്ഷ​നാ​യി. മ​ത്സ്യ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ സി.​പി. കു​ഞ്ഞി​രാ​മ​ന്‍, മ​ത്സ്യ ബോ​ര്‍​ഡ് ക​മ്മീ​ഷ​ണ​ര്‍ സി.​ആ​ര്‍. സ​ത്യ​വ​തി, മേ​ഖ​ല എ​ക്‌​സി​ക്യൂ​ട്ടീ​വ് കെ.​ബി. അ​നി​ല്‍​കു​മാ​ര്‍, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​ച്ച്. സ​ലീം, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് വി​ല്‍​മ മേ​രി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts