തലയോലപ്പറന്പ്: വഴിയോരത്ത് വില്പന നടത്താൻ വച്ചിരുന്ന മത്സ്യത്തട്ടിലേക്ക് മലിനജലം ഒഴിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആരോഗ്യവകുപ്പ് പരിശോധനകൾ ആരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് തലയോലപ്പറന്പ്-തൊടുപുഴ റോഡിലെ പൊതി ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന വഴിയോര മത്സ്യക്കച്ചവടക്കാരൻ റോഡരികിലൂടെ ഒഴുകി വരുന്ന വെള്ളമെടുത്ത് മൽസ്യത്തിൽ തളിച്ചു മൽസ്യത്തിലെ നനവു നിലനിർത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ വഴിയോരത്തെ മൽസ്യ കച്ചവടത്തെയാകെ നിരോധിക്കുന്ന നടപടിയിലേക്കു ആരോഗ്യ വകുപ്പ് അധികൃതരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നീങ്ങരുതെന്ന് മൽസ്യ കച്ചവടക്കാർ ആവശ്യപ്പെട്ടു.