കോലഞ്ചേരി: ലോക്ക് ഡൗണിനിടെ മാതാപിതാക്കളെയും കൂട്ടി പുതുപ്പള്ളിയിൽനിന്ന് 70 കിലോമീറ്റർ കാറോടിച്ച് കോലഞ്ചേരിയിലെത്തി വിവാഹിതയായ മെർലിൻ ശരിക്കും ഹീറോയിനായി.
കോലഞ്ചേരി സ്വദേശി എൽദോസുമായി ഇന്നലെ രാവിലെ 10ന് നീറാംമുഗൾ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ കത്തീഡ്രൽ പള്ളിയിലായിരുന്നു വിവാഹം. എൽദോസിന്റെ ഇടവകപ്പള്ളിയാണിത്.
മുൻകൂട്ടി നിശ്ചയിച്ച കല്യാണമാണ് ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിച്ച് ഇരുവീട്ടുകാരും ചേർന്നു നടത്തിയത്. ലളിതമായി നടത്തിയ ചടങ്ങിൽ 20 പേർ മാത്രമേ പങ്കെടുത്തുള്ളൂ. വരനും വധുവും ചാർട്ടേഡ് അക്കൗണ്ടന്റുമാരാണ്.