ഫാഷൻ ലോകത്ത് എന്നും വ്യത്യസ്തത പുലർത്തുന്നലരാണ് മിക്കവരും. ഇക്കാലത്ത് നടക്കുന്ന ഫാഷൻ ഷോകളിൽ തിളങ്ങണമെങ്കിൽ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിൽക്കണം.
വ്യത്യസ്ത പുലർത്തുന്നതിനായ് ഏതറ്റം വരെപോകാനും ചിലർ മടിക്കില്ല. അത്തരമൊരു ഫാഷൻ ഷോയുടെ വാർത്തയാണിപ്പോൾ വെെറലാകുന്നത്.
ചെന്നൈയില്‍ ഒരു ഫാഷൻ ഷോയില്‍ പങ്കെടുത്ത മോഡല്‍ മത്സ്യകന്യകയുടെ രുപമാണ് തീം ആയി വെച്ചത്. കക്കകൾ ഉപയോഗിച്ച് തുന്നിയ വസ്ത്രമാണ് വേഷം. മീനിന്റെ ശരീരത്തിൽ കാണുന്ന ചെതുമ്പലിനോട് സാമ്യം തോന്നുന്നതിനായി മോഡലിന്റെ വസ്ത്രത്തിൽ സീക്വൻസുകൾ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു .
അവക്കു പുറമെ ജീവനുള്ള മീനുകളെ ഉടുപ്പില്‍ ചേർത്ത് ചെറിയ അക്വേറിയം വരെ ഉടുപ്പിൽ സെറ്റ് ചെയ്തു. വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാൽ ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഫാഷൻ ഷോകളിൽ ജീവനുള്ള പക്ഷി-മൃഗാദികളെ ഉപയോഗിക്കുന്നത് ശരിയല്ല ഇതിനെ പ്രോത്സാഹിപ്പിക്കരുത് എന്നാണ് വിമർശകർ പറയുന്നത്.
ഇതിനു മുൻപും ഒരു മോഡൽ ഫാഷൻ ഷോയിൽ ജീവനുള്ള ചിത്രശലഭത്തെ വസ്ത്രത്തിൽ തുന്നി ചേർത്തു റാംപിൽ നടന്നത് വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു