ന്യൂഡൽഹി: ഇന്ത്യൻ വനിതാ ബോക്സിംഗിന്റെ മുഖമായ മേരികോമിന്റെ അക്കാദമി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. ഇംഫാലിലാണ് കോമിന്റെ അക്കാദമി. ഒളിന്പിക് മെഡൽ ജേതാക്കളായ ബോക്സിംഗ്താരം വിജേന്ദർ സിംഗും ഗുസ്തി താരം സുശീൽ കുമാറും ചടങ്ങിൽ സംബന്ധിക്കും.
ഇംഫാലിൽനിന്ന് പത്ത് കിലോമീറ്റർ അകലെയായി 3.3 ഏക്കറിലാണ് അക്കാദമി സ്ഥിതി ചെയ്യുന്നത്. 2013ൽ മണിപ്പുർ സർക്കാരാണ് അക്കാദമിക്കായി സ്ഥലം അനുവദിച്ചത്. നിലവിൽ 20 പെണ്‍കുട്ടികൾ അടക്കം 45 യുവ ബോക്സർമാരാണ് അക്കാദമിയിൽ മേരികോമിന്റെ ശിക്ഷണത്തിലുള്ളത്.