കോട്ടയം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം തെള്ളകം നെടുമലക്കുന്നേൽ ടോമിയുടെ ഭാര്യ മേരി(50) ആണ് മരിച്ചത്. ടോമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ടോമി മേരിയുമായി വഴക്കുണ്ടായി. ഇതിനിടെ ചുറ്റിക കൊണ്ട് ടോമി മേരിയെ അടിച്ചു വീഴ്ത്തി. തുടര്‍ന്ന് ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്ക് പിന്നില്‍ അടിച്ചു.
മേരി മരിച്ചെന്ന് ഉറപ്പായപ്പോള്‍ കണ്ണൂര്‍ ഇരിട്ടിയിലെ സഹോദരനെ ഫോണില്‍ വിളിച്ച് ടോമി വിവരം അറിയിച്ചു. ഇരിട്ടിയിലുള്ള സഹോദരന് അതിരമ്പുഴ വേദഗിരിയിലുള്ള സഹോദരനോട് കാര്യം പറഞ്ഞു. അദ്ദേഹമാണ് പോലീസിനെ അറിയിച്ചത്.