ഇന്ത്യയുടെ വനിതാ ബോക്സിംഗ് മുഖമായ മേരി കോം രാജ്യാന്തര ബോക്സിംഗ് അസോസിയേഷന്റെ (എഐബിഎ) റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ നവംബറിൽ മേരി കോം 48 കിലോഗ്രാം വിഭാഗത്തിൽ ലോക ചാന്പ്യൻഷിപ്പ് സ്വർണം നേടിയിരുന്നു.
1,700 പോയിനന്റോടെയാണ് എഐബിഎ റാങ്കിംഗിൽ മേരി കോം ഒന്നാം സ്ഥാനത്തുള്ളത്. 51 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ പിങ്കി ജൻഗ്ര ലോക എട്ടാം സ്ഥാനത്തുണ്ട്. 57 കിലോഗ്രാം വിഭാഗത്തിൽ സോണിയ ലാഥർ ലോക രണ്ടാം റാങ്കിംഗിലും. ഏഷ്യൻ വെള്ളി മെഡൽ ജേതാവായ മനിഷ മനു 54 കിലോഗ്രാം വിഭാഗത്തിൽ എട്ടാം സ്ഥാനത്തുണ്ട്.
2020 ഒളിന്പിക്സിൽ 51 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാനുള്ള മുന്നൊരുക്കത്തിലാണ് മേരി കോം. ഒളിന്പിക്സിൽ 48 കിലോഗ്രാം വിഭാഗത്തിൽ മത്സരമില്ലാത്തതാണ് 51 കിലോഗ്രാമിൽ ഇറങ്ങാൻ കാരണം.