ന്യൂഡൽഹി: ബോക്സിംഗ് ലോക ചാമ്പ്യന്‍ഷിപ്പിലെ ആറാം സ്വര്‍ണം ലക്ഷ്യമിട്ട് ഇന്ത്യന്‍ താരം മേരി കോം. 48 കിലോഗ്രാം വിഭാഗത്തില്‍ മേരി ഉത്തര കൊറിയയുടെ കിം ഹ്യാംഗ് മിയെ തകര്‍പ്പന്‍ പോരാട്ടത്തില്‍ കീഴ്പ്പെടുത്തി ഫൈനലിലെത്തിയതോടെ ആറാം സ്വർണമെന്ന സ്വപ്നത്തിന് ഒരു പടികൂടി അടുത്തു. യുക്രെയ്ന് താരം ഹന്ന ഒക്ഹോട്ടയയെയാണ് മേരിക്ക് ഫൈനലിൽ നേരിടേണ്ടത്. നാളെയാണ് ഫൈനൽ.
2002, 2005, 2006, 2008, 2010 എന്നീ വര്‍ഷങ്ങളില്‍ മേരി കോം സ്വര്‍ണം നേടിയിരുന്നു. 2001ലെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും നേടി. അഞ്ചു സ്വര്‍ണം നേടിയ അയര്‍ലന്‍ഡിന്റെ കാത്തി ടെയ്ലര്‍ക്ക് ഒപ്പമാണ് ഇപ്പോള്‍ മേരി കോം. ഒരു സ്വര്‍ണം കൂടി നേടിയാല്‍ സ്വര്‍ണ നേട്ടത്തില്‍ ലോക റിക്കാർ്ഡ് മേരിക്ക് സ്വന്തമാക്കാം.
ലൗലിന ബോർഗോയെന് വെങ്കലം; സോണിയയും സിമ്രാൻജിത്തും ഇന്നിറങ്ങും
69 കിലോഗ്രാം വിഭാഗത്തില്‍ സെമിയിൽ പരാജയപ്പെട്ട ഇന്ത്യയുടെ ലൗലിന ബോര്ഗോഹെയ്ന് വെങ്കലമെഡൽ കൊണ്ടു തൃപ്തിപ്പെട്ടു. ഇന്ത്യയുടെ പത്തംഗ ടീമില്‍ മേരിക്കും ലൗലിനയ്ക്കും പുറമെ രണ്ടു പേർ കൂടി സെമിയില്‍ കടന്ന് മെഡല്‍ ഉറപ്പാക്കിയിട്ടുണ്ട്.
57 കിലോഗ്രാം വിഭാഗത്തില്‍ സോണിയ ചാഹല്‍, 64 കിലോഗ്രാം വിഭാഗത്തില്‍ സിമ്രന്‍ജീത് സിംഗ് എന്നിവരാണ് സെമിയിലെത്തിയവര്. സെമിയില്‍ കടന്നതോടെ ഏറ്റവും കുറഞ്ഞത് വെങ്കലമെഡലെങ്കിലും താരങ്ങള്‍ക്ക് ഉറപ്പിക്കാം. ചൈനീസ് തായ്പെയ് താരം ചെൻ നിയെൻ ചിന്നിനോടാണ് ലൗലിന തോറ്റത്.