മെർസലിനെ വിമർശിച്ച് രംഗത്തിയവർക്കെതിരേ വിജയ് ആരാധകർ. വിജയ് അഭിനയിച്ച ’കത്തി’യിലേയും മെർസലിലേയും കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിക്കുന്ന ഭാഗങ്ങൾ മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലാക്കി വ്യാപകമായി പ്രചരിപ്പിച്ചാണ് തിരിച്ചടി.
’കത്തി’ സിനിമയിൽ മദ്യരാജാവ് വിജയ് മല്യയെ പിടികൂടാത്ത കേന്ദ്ര നടപടിയെ വിമർശിച്ച് ’ 5000 കോടി കടം വാങ്ങിയ ബിയർ ഫാക്ടറി ഓണറെ പിടികൂടാത്തതും 5000 രൂപ കടം വാങ്ങിയ കർഷകൻ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടാകുന്നതും’ ചുണ്ടിക്കാട്ടിയ വിജയ് ഡയലോഗോടുകൂടിയാണ് പോസ്റ്റ് തുടങ്ങുന്നത്. പിന്നീട് മെർസലിലെ ആശുപത്രിക്കൾക്കെതിരേയും ജിഎസ്ടിക്കെതിരേയുമുള്ള ഡയലോഗുകളാണ് ചേർത്തിരിക്കുന്നത്.