ലിവിംഗ് ടുഗതര്‍ ജീവിതം ഉപേക്ഷിക്കുന്നു! വിവാഹിതനാകാന്‍ ഒരുങ്ങി മെസ്സി

nintchdbpict000289044158

അങ്ങനെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും വിവാഹിതനാകാന്‍ തീരുമാനിച്ചു. ബാല്യകാല സഖിയും കാമുകിയുമായ ആന്റെനോള റൊക്കൂസയെതന്നെയാണ് മെസി വിവാഹം കഴിക്കുന്നത്.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇവര്‍ ഒന്നിച്ചാണ് താമസിക്കുന്നത്. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്. 2017 ജൂലൈ 28 നായിരിക്കും വിവാഹം എന്നാണറിയുന്നത്. മെസ്സിയുടെ ജന്മദിനം കൂടിയാണന്ന്. മെസിയുടെ ജന്മനാടായ റൊസാരിയോയിലുള്ള ലേഡി ഓഫ് റോസറി കത്തീഡ്രലിലായിരിക്കും വിവാഹം നടക്കുക.

തന്റെ ഒമ്പതാം വയസിലാണ് മെസ്സി റൊക്കൂസയെ പരിചയപ്പെടുന്നത്. അര്‍ജന്റീനയിലെ പ്രശസ്ത മോഡലായിരുന്നു റൊക്കൂസ. 2007 ലാണ് ഇരുവരും ഒന്നിച്ച് താമസം തുടങ്ങിയത്. മോഡലിംഗില്‍ സജീവമായിരുന്ന റൊക്കൂസ കരിയറിനോട് വിട പറഞ്ഞ് മെസിക്കൊപ്പം ബാഴ്‌സലോണയിലേക്ക് താമസം മാറ്റുകയായിരുന്നു.

മെസിയുടെ ക്ലബായ ബാഴ്‌സലോണയും ബന്ധുക്കളും മെസിയുടെ വിവാഹക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. റോക്കൂസയുടെ സഹോദരനാണ് വിവാഹക്കാര്യം പുറത്ത് വിട്ടത്.

Related posts